ആരാധകർക്ക് ഏറെയുള്ള കമ്പനിയാണ് ആപ്പിള്‍. നിരവധി പ്രൊഡക്ടുകള്‍ ഇതിനകം തന്നെ പുറത്തിറക്കി ലോകത്താകമാനം വിശ്വാസ്യത പിടിച്ചുപറ്റാൻ ആപ്പിളിനായിട്ടുണ്ട്.
ഐഫോൺ പ്രേമികളുടെ അടുത്ത പ്രതീക്ഷ ഐഫോണ്‍ 17 നെക്കുറിച്ചാണ്. എന്തൊക്കെയാവും ഈ ഫോണിൻറ പ്രത്യേകതകള്‍..? എന്നിവയെ കുറിച്ചെല്ലാം ടെക് ലോകത്ത് ചർച്ചകള്‍ സജീവമാണ്.
'പ്ലസ്' മോഡലിന് പകരമായി 'എയർ' മോഡലിലാകും ഈ ഫോണ്‍ പുറത്തിറങ്ങുന്നതെന്ന് അഭ്യൂഹമുണ്ട്. കട്ടി കുറഞ്ഞ രീതിയിലാകും പുതിയ ഐഫോണ്‍ 17 എയർ പുറത്തിറങ്ങുകയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഫ്രണ്ട് പേജ് ടെക് എന്ന യൂട്യൂബ് ചാലനിലാണ് ഈ കാര്യം പറയുന്നത്.
അള്‍ട്രാ സ്ലിം മോഡലില്‍ പുറത്തിറങ്ങുന്ന ഐഫോണ്‍ 17 എയറിന് 1299 യുഎസ് ഡോളറായിരിക്കും വിലവരുന്നതെന്നും ഈ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കുന്നുണ്ട്. ഏകദേശം 1,12,982 ഇന്ത്യൻ രൂപയാണ് 1299 യുഎസ് ഡോളർ.
A19 ചിപ്‌സായിരിക്കും ഇതില്‍ ഉപയോഗിക്കുകയെന്നും ഡ്രിപ്പിള്‍ ക്യാമറ ഒഴിവാക്കി ഒറ്റ ക്യാമറയിലേക്ക് ഐഫോണ്‍ 17 മടങ്ങിവരുമെന്നും ഫ്രണ്ട് പേജ് ടെക് യൂട്യൂബർ ജോണ്‍ പ്രോസ്സർ വ്യക്തമാക്കുന്നുണ്ട്. നേർത്ത കട്ടിയില്‍ പുറത്തിറങ്ങുന്ന ഈ ഫോണിന് 5.5എംഎം മുതല്‍ 6എംഎം വരെ മാത്രമെ തിക്ക്‌നസ് ഉണ്ടാവുകയുള്ളു.
ഗൂഗിളിന്റെ പിക്‌സല്‍ ഫോണുകളോട് സമാനമായ രീതിയിലായിരിക്കും ഐഫോണ്‍ 17 എയർ പുറത്തിറങ്ങുക. 48MP ക്യാമറ, മൈക്രോഫോണ്‍, എല്‍ഇഡി ഫ്‌ലാഷ് എന്നിവയുള്ള പുതിയ പിൻ ക്യാമറ ബാർ ഉള്‍പ്പെടെയുള്ള മിനുസമുള്ള ഡിസൈൻ ആണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
മുൻവശത്തേക്ക് വന്നാല്‍ ഐഫോണ്‍ 17 എയർ ആപ്പിളിന്റെ ഡൈനാമിക് ഐലൻഡ് നിലനിർത്തുമെന്നും ഫ്രണ്ട് പേജ് ടെക് യൂട്യൂബർ ജോണ്‍ പ്രോസ്സർ പറയുന്നുണ്ട്. 2025 സെപ്റ്റംബറില്‍ ആപ്പിള്‍ ഐഫോണ്‍ 17 സീരീസ് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. അതുവരെ സൂചനകളും അഭ്യൂഹങ്ങളുമായി ഒരുപാട് ആളുകള്‍ എത്താൻ സാധ്യതയുണ്ട്. ആപ്പിളിന്റെ ഭാഗത്ത് നിന്നും ഐഫോണ്‍ 17 സീരീസിനെ കുറിച്ച് ഇതുവരെ ഔദ്യോഗിക റിപ്പോർട്ടുകളൊന്നും പുറത്തുവന്നിട്ടില്ല.
ആപ്പിളിന്റെ വരുമാനം വർധിപ്പിക്കാനാണ് മാപ്‌സില്‍ പരസ്യം ഉള്‍പ്പെടുത്താൻ നീക്കമെന്നായിരുന്നു റിപ്പോർട്ട്. ഐഫോണ്‍ 17 സീരീസിനെ കുറിച്ച് കുറച്ചു മുമ്ബ് വന്ന റിപ്പോർട്ടുകളില്‍ പറയുന്നത്. ഐഫോണ്‍ 17 സീരീസിന്റെ ക്യാമറ യൂണിറ്റിലും ഡിസൈനിലും അടക്കം വൻ മാറ്റങ്ങള്‍ ഉണ്ടാകും എന്നായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്