അടിമുടി മാറ്റാം: ഐഫോണ്‍ 17 സീരീസിന്റെ റിയര്‍ ക്യാമറ ഡിസൈന്‍ പുറത്ത്

MARCH 23, 2025, 1:05 PM

ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന ഐഫോണ്‍ 17 സീരീസിന്റെ ബാക്ക് പാനലില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് സൂചന. ഫോണുകളുടെ ഡമ്മി യൂണിറ്റുകളുടെ ചിത്രങ്ങള്‍ പുറത്തുവന്നു. വലിയ ക്യാമറ മോഡ്യൂളുകളോടെയാണ് ഈ സീരീസ് ഒരുങ്ങുന്നത്. ഗ്ലാസും അലൂമിനിയവും സംയോജിപ്പിച്ചായിരിക്കും ബാക്ക് പാനലിന്റെ നിര്‍മാണം.

ഐഫോണ്‍ 17, 17 പ്രോ, 17 എയര്‍, 17 പ്രോ മാക്സ് എന്നീ മോഡലുകളുടെ ഡമ്മി യൂണിറ്റുകളുടെ ചിത്രങ്ങള്‍ സോണി ഡിക്സണ്‍ എന്ന വ്യക്തി എക്സ് വഴി പങ്കുവെച്ചിട്ടുണ്ട്. മുന്‍പും ഇദ്ദേഹം ഫോണുകളുടെ ഡമ്മി മോഡലുകളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

പിക്സല്‍ 9 സീരീസിന് സമാനമായി, ഐഫോണ്‍ 17 സീരീസിന്റെ ക്യാമറ മോഡ്യൂള്‍ ബാക്ക് പാനലില്‍ നിന്ന് തള്ളിനില്‍ക്കുന്ന രീതിയിലായിരിക്കും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഐഫോണ്‍ 17 പ്രോ, പ്രോ മാക്സ് മോഡലുകള്‍ക്ക് ചതുരാകൃതിയിലുള്ള വലിയ ക്യാമറ ഐലന്‍ഡ് ആയിരിക്കും ബാക്ക് പാനലില്‍ ഉണ്ടാവുക. ഫോണിന്റെ ബാക്ക് പാനലില്‍ മാഗ്‌സേഫ് ഉള്‍പ്പെടുന്ന താഴ്ഭാഗം ഗ്ലാസ് കൊണ്ടും ക്യാമറയുടെ ഭാഗം അലൂമിനിയം കൊണ്ടും നിര്‍മിക്കുമെന്നാണ് ഡിക്സണ്‍ നല്‍കുന്ന സൂചന.

ദിവസങ്ങള്‍ക്ക് മുമ്പ് ഐഫോണ്‍ 17 സീരീസിന്റെ ലോഹനിര്‍മിതമായ ഡമ്മി മോഡലുകളും ഡിക്സണ്‍ പുറത്തുവിട്ടിരുന്നു. ഐഫോണ്‍ 17, ഐഫോണ്‍ 17 പ്രോ എന്നിവയ്ക്ക് 6.3 ഇഞ്ച് ഡിസ്‌പ്ലേയായിരിക്കും ഉണ്ടാവുകയെന്ന് ഈ ഡമ്മികള്‍ സൂചിപ്പിക്കുന്നു. അതേസമയം, ഐഫോണ്‍ 17 എയര്‍, ഐഫോണ്‍ 17 പ്രോ മാക്സ് എന്നിവയ്ക്ക് വലിയ സ്‌ക്രീനുകള്‍ ലഭ്യമാകും.

ബേസ് മോഡലായ ഐഫോണ്‍ 17-ന് വലിയ ഡിസൈന്‍ മാറ്റങ്ങള്‍ ഉണ്ടാവില്ലെന്നാണ് ഡമ്മികള്‍ വ്യക്തമാക്കുന്നത്. ഈ സീരീസില്‍ വെര്‍ട്ടിക്കല്‍ ക്യാമറ മോഡ്യൂളുമായി വരുന്ന ഏക മോഡല്‍ ഐഫോണ്‍ 17 ആയിരിക്കും. ഐഫോണ്‍ പ്ലസിന്റെ സ്ഥാനത്തേക്കാണ് ഐഫോണ്‍ 17 എയര്‍ എത്തുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam