ആപ്പിൾ കമ്പനി വരാനിരിക്കുന്ന ഐഫോൺ 17 പ്രോ മാക്‌സിന്‍റെ പേര് മാറ്റിയേക്കുമെന്ന് പുതിയ റിപ്പോർട്ട്. ആപ്പിൾ ഐഫോൺ 17 പ്രോ മാക്‌സിനെ ഐഫോൺ 17 അൾട്ര എന്ന് പുനർനാമകരണം ചെയ്തേക്കാം എന്ന് കൊറിയൻ ലീക്കർ ആയ yeux1122 ബ്ലോഗില്‍ കുറിച്ചു.
പേര് മാറ്റത്തിന് പുറമെ, ഐഫോൺ 17 അൾട്രയിൽ വരുന്ന മൂന്ന് മാറ്റങ്ങളെക്കുറിച്ചും ടിപ്സ്റ്റര്‍ ബ്ലോഗ് പോസ്റ്റിൽ പരാമർശിക്കുന്നു.
ചെറിയ ഡൈനാമിക് ഐലൻഡ്, ഒരു വേപ്പർ ചേംബർ കൂളിംഗ് സിസ്റ്റം, ഒരു വലിയ ബാറ്ററി തുടങ്ങിയ മാറ്റങ്ങൾ ഐഫോൺ 17 അൾട്രയിൽ ലഭിക്കും എന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്.
ഐഫോൺ 17 അൾട്ര മാത്രമാണ് ഈ മാറ്റങ്ങൾ ലഭിക്കുന്ന ഐഫോൺ 17 നിരയിലെ ഏക ഡിവൈസ് എന്ന അഭ്യൂഹവും ലീക്കർ പങ്കുവയ്ക്കുന്നു. ഐഫോൺ 17 അൾട്രയിൽ മാത്രമേ ചെറിയ ഡൈനാമിക് ഐലൻഡ് ഉണ്ടാകൂ എന്നാണ് yeux1122-യുടെ വാക്കുകള്‍.
ഐഫോണ്‍ 17 പ്രോ മോഡലുകളിലോ എല്ലാ ഐഫോൺ 17 മോഡലുകളിലോ ചേംബർ വരാമെന്ന അഭ്യൂഹങ്ങൾക്കിടയിലും, ഐഫോൺ 17 അൾട്രയിൽ മാത്രമേ വേപ്പർ ചേംബർ ഉണ്ടായിരിക്കുകയുള്ളൂ .
ഐഫോൺ 17 അൾട്രയ്ക്ക് വലിയ ബാറ്ററി നൽകുന്നതിനെക്കുറിച്ചും ബ്ലോഗിൽ പരാമർശമുണ്ട്. വലിയ ബാറ്ററി കാരണം ആപ്പിൾ ഐഫോൺ 17 പ്രോ മാക്‌സിന്‍റെ കനം വർദ്ധിപ്പിച്ചേക്കാം എന്ന് ഐസ് യൂണിവേഴ്‌സ് എന്നറിയപ്പെടുന്ന ഒരു ചൈനീസ് ലീക്കർ മുമ്പ് അവകാശപ്പെട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്