ഡൽഹി: ഇന്ത്യയിൽ ഷോർട്ട് വീഡിയോ ആണ് ഇപ്പോൾ തരംഗമാകുന്നത്. രാജ്യത്തെ ഷോർട്ട്-വീഡിയോ കാഴ്ചക്കാരിൽ ഇൻസ്റ്റഗ്രാം റീൽസ് മുന്നിലെത്തിയതായി ആണ് ഇപ്പോൾ മെറ്റ വ്യക്തമാക്കുന്നത്. യൂട്യൂബ്, ടിവി, മറ്റ് എല്ലാ പ്ലാറ്റ്‌ഫോമുകളെയും ഇൻസ്റ്റ റീൽസ് മറികടന്നുവെന്നും മെറ്റ പറയുന്നു.
അതേസമയം ഇൻസ്റ്റഗ്രാം റീൽസ് ഇന്ത്യയിൽ അഞ്ച് വർഷം പൂർത്തിയാക്കിയ സമയത്താണ് ഈ നേട്ടം കൈവരിച്ചത്. മെറ്റ നടത്തിയ IPSOS പഠനത്തിൽ ആണ് ഇക്കാര്യം പുറത്തു വന്നിരിക്കുന്നത്. രാജ്യത്തുടനീളമുള്ള 33 നഗരങ്ങളിൽ നിന്നുള്ള 3,500-ലധികം ആളുകളുമായി സംസാരിച്ചു. ഈ ഫലങ്ങൾ അനുസരിച്ച്, ഷോർട്ട്-ഫോം വീഡിയോകൾ ഇപ്പോൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന ഉള്ളടക്കമായി മാറിയിരിക്കുന്നു. ഏകദേശം 97 ശതമാനം ആളുകളും ഏതെങ്കിലും പ്ലാറ്റ്‌ഫോമിൽ ഷോർട്ട് വീഡിയോകൾ ദിവസവും കാണുന്നു. അവരിൽ 92 ശതമാനം പേരും റീലുകളെയാണ് തങ്ങളുടെ ആദ്യ ചോയ്‌സായി കണക്കാക്കുന്നതെന്നും മെറ്റ വ്യക്തമാക്കുന്നു.
ജെൻ-സി ഗ്രൂപ്പിലും നഗരങ്ങളിലെ ഉയർന്ന വരുമാനമുള്ള ഗ്രൂപ്പുകളിലും (NCCS A, B) ഏറ്റവും ജനപ്രിയമായ വീഡിയോ പ്ലാറ്റ്‌ഫോമാണ് ഇൻസ്റ്റഗ്രാം റീൽസ് എന്നും പഠനം വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്