കാലിഫോര്‍ണിയ: ഇൻസ്റ്റാഗ്രാം ഏവർക്കും പ്രിയപ്പെട്ട ആപ്പ് ആണ്. ഇന്‍സ്റ്റഗ്രാമിലെ കമന്‍റ് സെഷനില്‍ ചില യൂസര്‍മാര്‍ പുതിയ 'ഡിസ്‌ലൈക്ക്' ബട്ടണ്‍ കണ്ടിരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാല്‍ ഇതെന്താണ് സംഭവം എന്ന് സംശയത്തിലായിരുന്നു ഏവരും.
ഇപ്പോൾ ഇന്‍സ്റ്റഗ്രാമില്‍ 'ഡിസ്‌ലൈക്ക്' ബട്ടണ്‍ വരുന്നതായി സ്ഥിരീകരിച്ചിരിക്കുകയാണ് ഇന്‍സ്റ്റ തലവന്‍ ആദം മോസ്സെരി. ത്രഡ്സ് പോസ്റ്റിലൂടെയാണ് മോസ്സെരിയുടെ സ്ഥിരീകരണം ഉണ്ടായത്. ഇന്‍സ്റ്റഗ്രാമില്‍ ആരുടെയെങ്കിലും പോസ്റ്റിലെ കമന്‍റിന് ഡിസ്‌ലൈക്ക് രേഖപ്പെടുത്തണം എന്ന് തോന്നിയാല്‍ ഇനിയാ ഓപ്ഷനും ലഭ്യമാകും. ഫീഡ് പോസ്റ്റിലും റീല്‍സിലും ഡിസ്‌ലൈറ്റ് ബട്ടണ്‍ ഉടന്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാകും.
എന്നാല്‍ കമന്‍റിന് എത്ര ഡിസ്‌ലൈക്ക് കിട്ടിയെന്നോ ആരൊക്കെയാണ് ഡിസ്‌ലൈക്ക് ചെയ്തതെന്നോ ആരും അറിയില്ല. അതേസമയം കമന്‍റുകള്‍ റാങ്കിംഗ് ചെയ്യാന്‍ ഡിസ്‌ലൈക്ക് കൗണ്ടുകള്‍ ഭാവിയില്‍ ഇന്‍സ്റ്റഗ്രാം പരിഗണിക്കും. ഇതിനകം ഇന്‍സ്റ്റ ഡിസ്‌ലൈക്ക് ഫീച്ചറിന്‍റെ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. പല ഇന്‍സ്റ്റ ഉപയോക്താക്കള്‍ക്കും ഡിസ്‌ലൈക്ക് ബട്ടണ്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നതായി കാണാം എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്