കമന്റുകൾ ഇനി എഡിറ്റ് ചെയ്യാം..! പുതിയ ഫീച്ചർ അവതരിപ്പിച്ച് ഇൻസ്റ്റ​ഗ്രാം

APRIL 12, 2026, 6:28 AM

സമൂഹ മാധ്യമങ്ങളിൽ തന്നെ ഏറ്റവും ജനപ്രിയമായ ഒരു പ്ലാറ്റ്‌ഫോമാണ് ഇൻസ്റ്റ​ഗ്രാം. അതുകൊണ്ട് തന്നെ പ്ലാറ്റ്‌ഫോമിന്റെ ഓരോ അപ്ഡേറ്റുകൾക്കുമായി കാത്തിരിക്കുകയാണ് ഉപയോക്താക്കൾ. ഇപ്പോഴിതാ ഏറെ കാലമായി കാത്തിരുന്ന ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ഇൻസ്റ്റ​ഗ്രാം.

അതെ ഇനി മുതൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കമന്റുകൾ എഡിറ്റ് ചെയ്യാൻ സാധിക്കും. കഴിഞ്ഞ ദിവസമാണ് മെറ്റ പുതിയ പരിഷ്കാരം പ്രഖ്യാപിച്ചത്. നിലവിൽ ഫേസ്ബുക്കിലും വാട്സ്ആപ്പിലും ലഭ്യമായ എഡിറ്റ് ഫീച്ചറുകൾക്ക് സമാനമായാണ് ഇൻസ്റ്റഗ്രാമിലും ഈ മാറ്റം കൊണ്ടുവരുന്നത്.

ഒരു കമന്റ് പോസ്റ്റ് ചെയ്ത് 15 മിനിറ്റിനുള്ളിലാണ് അതിൽ തിരുത്തലുകൾ വരുത്താൻ ഉപയോക്താക്കൾക്ക് അവസരമുള്ളത്. ഈ സമയപരിധിക്കുള്ളിൽ എത്ര തവണ വേണമെങ്കിലും കമന്റ് എഡിറ്റ് ചെയ്യാൻ സാധിക്കും.

vachakam
vachakam
vachakam

മുൻപ് കമന്റുകളിൽ എന്തെങ്കിലും അക്ഷരപ്പിശകോ മറ്റോ വന്നാൽ അത് ഡിലീറ്റ് ചെയ്ത ശേഷം വീണ്ടും ടൈപ്പ് ചെയ്യേണ്ട അവസ്ഥയായിരുന്നു. പുതിയ മാറ്റം ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് വലിയ ആശ്വാസമാകും.

കമന്റ് എഡിറ്റ് ചെയ്യാൻ ആ കമന്റിൽ ലോങ് പ്രസ് ചെയ്യുക. അപ്പോൾ വരുന്ന ഓപ്ഷനുകളിൽ നിന്ന് 'എഡിറ്റ്' എന്നത് തിരഞ്ഞെടുക്കാം. കമന്റിൽ മാറ്റം വരുത്തിക്കഴിഞ്ഞാൽ അതിന് താഴെയായി ചാരനിറത്തിൽ 'Edited' എന്ന ലേബൽ ദൃശ്യമാകും. ഇത് സുതാര്യത ഉറപ്പുവരുത്താനാണ് ഇൻസ്റ്റഗ്രാം നൽകുന്നത്.

എന്നാൽ എഡിറ്റ് ചെയ്യുന്നതിന് മുൻപുള്ള യഥാർത്ഥ കമന്റ് എന്തായിരുന്നു എന്ന് മറ്റുള്ളവർക്ക് കാണാൻ സാധിക്കില്ല. കൂടാതെ, ടെക്സ്റ്റ് കമന്റുകൾ മാത്രമേ എഡിറ്റ് ചെയ്യാൻ സാധിക്കൂ. ചിത്രങ്ങൾക്കൊപ്പം നൽകുന്ന കമന്റുകളിൽ ടെക്സ്റ്റ് ഭാഗം മാത്രമേ തിരുത്താൻ കഴിയൂ എന്നും ഇൻസ്റ്റഗ്രാം വ്യക്തമാക്കിയിട്ടുണ്ട്.

vachakam
vachakam
vachakam

വാട്സ്ആപ്പിലും സമാനമായ ഫീച്ചർ ലഭ്യമാണ്. വാട്സ്ആപ്പിൽ സന്ദേശങ്ങൾ അയച്ച് 15 മിനിറ്റിനുള്ളിൽ അവ എഡിറ്റ് ചെയ്യാൻ സാധിക്കും. എഡിറ്റ് ചെയ്ത സന്ദേശങ്ങൾക്ക് അടിയിൽ 'Edited' എന്ന് രേഖപ്പെടുത്താറുമുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam