ഇനി റീചാർജിനും വാട്‌സ്ആപ്പ്

APRIL 28, 2026, 4:21 AM

വാട്‌സ്ആപ്പ് ഉപയോഗിക്കാത്തവരായി ഇന്ന് വളരെ കുറച്ച് പേരെ മാത്രമേ കാണാൻ കഴിയൂ. വ്യക്തിപരമായും പ്രൊഫഷണൽ ജീവിതത്തിലും വാട്‌സ്ആപ്പ് ഒരു അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്.

ചാറ്റിംഗ്, വോയ്സ്-വീഡിയോ കോളുകൾ, ഫോട്ടോയും വീഡിയോയും പങ്കിടൽ എന്നിവയ്ക്ക് പുറമെ ഉപയോക്തൃ സൗകര്യം വർധിപ്പിക്കുന്ന പുതിയ ഫീച്ചറുകളും നിരന്തരം അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ് കമ്പനി. ഇപ്പോഴിതാ ഉപയോക്താക്കളെ കൂടുതൽ ആകർഷിക്കുന്ന പുതിയൊരു സേവനവുമായി വാട്‌സ്ആപ്പ് രംഗത്തെത്തിയിരിക്കുകയാണ്.

മറ്റ് ആപ്പുകളുടെ സഹായമില്ലാതെ തന്നെ വാട്‌സ്ആപ്പിൽ നിന്ന് മൊബൈൽ റീചാർജ് ചെയ്യാനുള്ള സൗകര്യമാണ് പുതിയ ഫീച്ചറിലൂടെ അവതരിപ്പിക്കുന്നത്. ‘പേയു’ സംവിധാനവുമായി സഹകരിച്ചാണ് ഈ സേവനം ലഭ്യമാക്കുന്നത്. ആൻഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ഈ ഫീച്ചർ അടുത്ത ആഴ്ചകളിൽ തന്നെ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്.

vachakam
vachakam
vachakam

സ്വന്തം നമ്പറിലേക്കോ മറ്റുള്ളവരുടെ നമ്പറിലേക്കോ എളുപ്പത്തിൽ റീചാർജ് ചെയ്യാൻ കഴിയുന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. ആദ്യഘട്ടത്തിൽ ജിയോ, എയർടെൽ, വി ഉപഭോക്താക്കൾക്ക് ഈ സേവനം ഉപയോഗിക്കാൻ സാധിക്കും.

ഇതിനുമുമ്പ് തന്നെ വാട്‌സ്ആപ്പ് വഴി പണം അയയ്ക്കാനുള്ള സൗകര്യം ലഭ്യമായിരുന്നു. അതിനുപുറമേ ഈ പുതിയ ഫീച്ചർ കൂടി ചേർത്തതോടെ പ്ലാറ്റ്ഫോം കൂടുതൽ സമഗ്രമാകുകയാണ്.

vachakam
vachakam
vachakam

വാട്‌സ്ആപ്പിലൂടെ മൊബൈൽ റീചാർജ് ചെയ്യാൻ, ആപ്പിൽ പ്രവേശിച്ച് രൂപയുടെ ചിഹ്നമുള്ള ഐക്കൺ തിരഞ്ഞെടുക്കണം. തുടർന്ന് ‘പ്രീപെയ്ഡ്’ ഓപ്ഷൻ സെലക്ട് ചെയ്ത് മൊബൈൽ ഓപ്പറേറ്റർ തിരഞ്ഞെടുക്കുക. ലഭ്യമായ പ്ലാനുകളിൽ നിന്ന് ആവശ്യമായത് തിരഞ്ഞെടുക്കുകയും പെയ്മെന്റ് മോഡ് ഉറപ്പാക്കുകയും ചെയ്താൽ റീചാർജ് പൂർത്തിയാക്കാം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam