യൂട്യൂബ് പ്ലാറ്റ്‌ഫോമിലെ കുട്ടികളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട കേസ് ഒത്തുതീർപ്പാക്കാൻ ഗൂഗിൾ 30 മില്യൺ ഡോളർ (ഏകദേശം 248 കോടി രൂപ) നൽകാൻ ധാരണയായി.
കുട്ടികളുടെ രക്ഷിതാക്കളുടെ സമ്മതമില്ലാതെ വിവരങ്ങൾ ശേഖരിക്കുകയും അത് ടാർഗെറ്റഡ് പരസ്യങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്തു എന്നാരോപിച്ച് നൽകിയ ക്ലാസ് ആക്ഷൻ സ്യൂട്ട് (classaction suit) ഒത്തുതീർക്കുന്നതിനാണ് ഈ തുക നൽകുന്നത്. ഈ ഒത്തുതീർപ്പ് സംബന്ധിച്ച രേഖകൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
2013 ജൂലൈ ഒന്നിനും 2020 ഏപ്രിൽ ഒന്നിനും ഇടയിൽ യൂട്യൂബ് കണ്ടിരുന്ന 13 വയസ്സോ അതിൽ താഴെയോ പ്രായമുള്ള കുട്ടികൾക്ക് ഈ ഒത്തുതീർപ്പ് ബാധകമായിരിക്കും. ഏകദേശം 35 മില്യൺ മുതൽ 45 മില്യൺ വരെ ആളുകൾ ഇതിൽ ഉൾപ്പെട്ടേക്കാമെന്ന് വാദികളുടെ അഭിഭാഷകർ അറിയിച്ചു. എന്നാൽ, ഈ ആരോപണങ്ങൾ ഗൂഗിൾ നിഷേധിച്ചിട്ടുണ്ട്.
നേരത്തെ, 2019ൽ സമാനമായ കേസിൽ ഗൂഗിളിന് 170 മില്യൺ ഡോളർ പിഴ ചുമത്തിയിരുന്നു. കുട്ടികളുടെ ഓൺലൈൻ സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള നിയമം (Children's Online Privacy Protection Act-COPPA) ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അന്ന് ഫെഡറൽ ട്രേഡ് കമ്മീഷൻ (FTC) പിഴ ചുമത്തിയത്.
അതിനുശേഷം, കുട്ടികളെ ലക്ഷ്യമിട്ടുള്ള വീഡിയോകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നത് നിർത്തിവെക്കാമെന്നും ഭാവിയിൽ ഈ നിയമങ്ങൾ ലംഘിക്കില്ലെന്നും യൂട്യൂബും ഗൂഗിളും സമ്മതിച്ചിരുന്നു. പുതിയ ഒത്തുതീർപ്പ് ഈ നിയമലംഘനങ്ങളെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ഉയർത്തുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്