ഫേസ്ബുക്കിൽ എല്ലാവരെയും പെട്ടെന്ന് ടാഗ് ചെയ്യാൻ സഹായിച്ചിരുന്ന ‘@everyone’ എന്ന ഫീച്ചറിന് സമാനമായ സംവിധാനം ഇപ്പോൾ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റുകളിലും.
ഗ്രൂപ്പിലെ എല്ലാവരുടെയും ശ്രദ്ധ ഒരു മെസ്സേജിലേക്ക് കൊണ്ടുവരുന്നതിനായി ‘@all’ എന്ന പുതിയ ഓപ്ഷനാണ് വാട്ട്‌സ്ആപ്പ് അവതരിപ്പിച്ചത്.
ഈ ‘@all’ ഫീച്ചർ ഉപയോഗിച്ച് ഗ്രൂപ്പിലെ എല്ലാ അംഗങ്ങൾക്കും ഒറ്റയടിക്ക് നോട്ടിഫിക്കേഷൻ അയയ്ക്കാൻ സാധിക്കും.
ഇത് ടാഗ് ചെയ്യാനുള്ള സമയം ലാഭിക്കുകയും പ്രധാനപ്പെട്ട മെസ്സേജുകൾ അംഗങ്ങൾ വിട്ടുപോകാതിരിക്കാൻ സഹായിക്കുകയും ചെയ്യും.
എല്ലാവരെയും മെൻഷൻ ചെയ്യാൻ സാധിക്കുന്ന ഈ ‘മെഷൻ ഓൾ’ ഫീച്ചർ വഴി ഗ്രൂപ്പിലെ എല്ലാ അംഗങ്ങൾക്കും നോട്ടിഫിക്കേഷൻ ലഭിക്കും. അംഗങ്ങളുടെ സെറ്റിങ്‌സ് ഏത് തരത്തിലാണെന്നുള്ളത് ഇതിനെ ബാധിക്കില്ല.
ഗ്രൂപ്പ് മെസേജുകളിൽ പ്രധാനപ്പെട്ട മെസേജുകൾ അംഗങ്ങൾ വിട്ടു പോകാതിരിക്കാനും ഇതൊരു പരിഹാരമാണ്.
ഗൂഗിൾ പ്ലേ ബീറ്റാ പ്രോഗാമിന്റെ ഭാഗമായി പുതിയ ആൻഡ്രോയിഡ് അപ്പ്‌ഡേറ്റിൽ ചില ബീറ്റാ ടെസ്റ്റേഴ്‌സിന് മാത്രമാണ് നിലവിൽ ഈ ഓപ്ഷൻ ലഭ്യമായിട്ടുള്ളുവെന്ന് WABetaInfo റിപ്പോർട്ട് ചെയ്യുന്നു. വരുന്ന ആഴ്ചകളിൽ കൂടുതൽ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
