ഇലോണ്‍ മസ്കിന്‍റെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സ്റ്റാര്‍ട്ടപ്പായ എക്സ്എഐ, ഗ്രോക്ക്-3 ചാറ്റ്ബോട്ട് പുറത്തിറക്കി. ഭൂമിയിലെ ഏറ്റവും സ്മാര്‍ട്ടായ എഐ എന്ന വിശേഷണത്തോടെയാണ് ഗ്രോക്ക്-3 മോഡല്‍ പുറത്തിറക്കിയിരിക്കുന്നത്.
ഓപ്പണ്‍ എഐയുടെ ചാറ്റ്‌ജിപിടി, ചൈനയുടെ ഡീപ്സീക്ക് എന്നീ ചാറ്റ്ബോട്ടുകളെ മറികടക്കുന്ന പ്രകടന മികവ് ഗ്രോക്കിന്‍റെ ഏറ്റവും പുതിയ പതിപ്പിനുണ്ട് എന്നാണ് മസ്കിന്‍റെ അവകാശവാദം.
മാത്ത്, സയന്‍സ്, കോഡിംഗ് ബെഞ്ച്‌മാര്‍ക്ക് എന്നീ മേഖലകളില്‍ ഗ്രോക്ക്-3, ആല്‍ഫബറ്റിന്‍റെ ജെമിനി, ഡീപ്‌സീക്കിന്‍റെ വി3, ഓപ്പണ്‍ എഐയുടെ ജിപിടി-4o എന്നിവയെ പിന്നിലാക്കുന്നു എന്ന് ഗ്രോക്ക്-3 അവതരിപ്പിച്ചുകൊണ്ട് എക്സ്എഐ ലൈവ് സ്ട്രീമില്‍ വ്യക്തമാക്കി.
മുന്‍ഗാമിയേക്കാള്‍ 10 മടങ്ങ് കരുത്ത് ഗ്രോക്ക്-3യ്ക്കുണ്ടെന്നും ജനുവരി ആദ്യം ഇതിന്‍റെ പ്രീ-ട്രെയിനിംഗ് പൂര്‍ത്തിയായെന്നും ഇലോണ്‍ മസ്ക് പറഞ്ഞു. ഗ്രോക്ക്-3 പ്രകാശന ചടങ്ങില്‍ മൂന്ന് എക്സ്എഐ എഞ്ചിനീയര്‍മാരും ഇലോണ്‍ മസ്കിനൊപ്പമുണ്ടായിരുന്നു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്സില്‍ ഗ്രോക്ക്-3 ഉടന്‍ തന്നെ പ്രീമിയം+ സബ്‌സ്ക്രൈബര്‍മാര്‍ക്കായി അവതരിപ്പിക്കും. ഗ്രോക്ക് മൊബൈല്‍ ആപ്പ്, ഗ്രോക്ക്.കോം വെബ്‌സൈറ്റ് ഉപയോക്താക്കള്‍ക്കായി സൂപ്പര്‍ഗ്രോക്ക് എന്ന പുതിയ സബ്‌സ്ക്രിപ്ഷന്‍ രീതി കമ്പനി വൈകാതെ അവതരിപ്പിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്