ഡിജിറ്റൽ ഇടപാടുകളിൽ വിപ്ലവം കുറിക്കാൻ 'എക്സ് മണി'; പുതിയ ഫീച്ചർ ഉടൻ എത്തുമെന്ന് ഇലോൺ മസ്‌ക്

MARCH 5, 2026, 10:12 PM

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'എക്സ്' വഴി ഡിജിറ്റൽ പണമിടപാടുകൾ നടത്താൻ സൗകര്യമൊരുക്കുന്ന 'എക്സ് മണി' (X Money) എന്ന പുതിയ ഫീച്ചർ ഉടൻ പുറത്തിറങ്ങുമെന്ന് ടെസ്‌ല മേധാവി ഇലോൺ മസ്‌ക്.

ചൈനയിലെ വിചാറ്റിന് സമാനമായി എക്സിനെ എല്ലാ സേവനങ്ങളും ലഭ്യമാകുന്ന ഒരു 'എവരിതിങ് ആപ്പ്' ആക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. എക്സ് മണി സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും ഇത് 'വളരെ വലുതായിരിക്കും' എന്നും ഒരു പോസ്റ്റിന് മറുപടിയായി മസ്‌ക് കുറിച്ചു.

ഒരു ഡയറക്ട് മെസ്സേജ് അയക്കുന്നത് പോലെ ലളിതമായി പണം കൈമാറാൻ കഴിയുന്ന ഡിജിറ്റൽ വാലറ്റ് ആയാകും ഇത് തുടക്കത്തിൽ പ്രവർത്തിക്കുക. ഇതിലൂടെ ഉപഭോക്താക്കൾക്ക് ക്രിയേറ്റർമാർക്ക് പണം നൽകാനും ആപ്പിനുള്ളിൽ തന്നെ ഷോപ്പിംഗ് നടത്താനും ബില്ലുകൾ അടയ്ക്കാനും സാധിക്കും.

vachakam
vachakam
vachakam

കൂടാതെ ഉയർന്ന പലിശ ലഭിക്കുന്ന സേവിങ്സ് അക്കൗണ്ടുകൾ, വായ്പകൾ, ക്രിപ്റ്റോ കറൻസി ഇടപാടുകൾ എന്നിവയും ഇതിന്റെ ഭാഗമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രമുഖ പെയ്‌മെന്റ് കമ്പനിയായ വിസയുമായി  എക്സ് കൈകോർക്കുന്നുണ്ട്. ഇതുവഴി എക്സിലെ 60 കോടിയോളം വരുന്ന സജീവ ഉപഭോക്താക്കൾക്ക് തങ്ങളുടെ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കാൻ സാധിക്കും.

അമേരിക്കയിലെ 40 സംസ്ഥാനങ്ങളിൽ പണമിടപാടുകൾ നടത്തുന്നതിനുള്ള ലൈസൻസ് എക്സ് മണി ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. നിലവിൽ കമ്പനിക്കുള്ളിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഈ ഫീച്ചർ വരും മാസങ്ങളിൽ പൊതുജനങ്ങൾക്കായി പരിമിതമായ രീതിയിൽ ലഭ്യമാക്കിത്തുടങ്ങും.

സ്റ്റാർ ട്രെക് താരം വില്യം ഷാറ്റ്‌നർ പങ്കുവെച്ച വിവരങ്ങൾ പ്രകാരം, പുതിയ ഉപഭോക്താക്കൾക്കായി വെൽക്കം ബോണസും ഡെബിറ്റ് കാർഡ് സൗകര്യങ്ങളും എക്സ് മണി വാഗ്ദാനം ചെയ്തേക്കാം. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ആഗോള സാമ്പത്തിക രംഗത്ത് ഡിജിറ്റൽ കറൻസികളുടെ സ്വാധീനം വർദ്ധിപ്പിക്കാൻ ഈ നീക്കം കാരണമാകുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam