പുതുച്ചേരി: പുതുച്ചേരിക്ക് സമീപം സ്‌കൂബ ഡൈവിംഗിനിടെയുണ്ടായ അപകടത്തില്‍ മുംബൈ സ്വദേശിയായ 26-കാരന്‍ ക്ഷിതിജ് സോഡാപ്പേയുടെ ജീവന്‍ രക്ഷിച്ചത് ആപ്പിള്‍ വാച്ച് അള്‍ട്ര. ബംഗാള്‍ ഉള്‍ക്കടലില്‍ ഡൈവിംഗ് നടത്തുന്നതിനിടെയാണ് അപകടം.
ക്ഷിതിജ് ഉപയോഗിച്ച ഉപകരണം തകരാറിലായതാണ് അപകടത്തിനിടയാക്കിയത്. ഒരു ഇ-കൊമേഴ്‌സ് കമ്പനി ജീവനക്കാരനാണ് ക്ഷിതിജ്. 2020 മുതല്‍ ഡൈവിങ് ചെയ്യുന്നയാളാണ്. കടലില്‍ കാഴ്ച മറയ്ക്കും വിധം വെള്ളത്തിന് കലക്കുണ്ടായിരുന്നുവെന്ന് ക്ഷിതിജ് പറയുന്നു. അഞ്ചോ പത്തോ മീറ്റര്‍ താഴേക്ക് മാത്രമേ കാണുന്നുണ്ടായിരുന്നുള്ളു.
ഏകദേശം 36 മീറ്റര്‍ താഴ്ചയിലായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ വെയ്റ്റ് ബെല്‍റ്റ് അപ്രതീക്ഷിതമായി ഊരിപ്പോയി. ഇതോടെ അദ്ദേഹം വളരെ വേഗത്തില്‍ സമുദ്രോപരിതലത്തിലേക്ക് ഉയര്‍ന്നുപോവാന്‍ തുടങ്ങി. ഇത് മാരകമായ ശ്വാസകോശ പരിക്കുകള്‍ക്ക് കാരണമാകുമായിരുന്നു.
വെള്ളത്തിനടിയില്‍ നിന്ന് ക്ഷിതിജ് പെട്ടെന്ന് ഉയരുന്നത് കയ്യില്‍ കെട്ടിയിരുന്ന ആപ്പിള്‍വാച്ച് അള്‍ട്ര തിരിച്ചറിയുകയും സ്‌ക്രീനില്‍ മുന്നറിയിപ്പുകള്‍ കാണിക്കുകയും ചെയ്തു. വേഗം കുറയ്ക്കാനും അല്ലെങ്കില്‍ ശ്വാസ കോശത്തിന് അപകടമാണെന്നുമുള്ള നിര്‍ദേശം നല്‍കുകയും ചെയ്തു.
എന്നാല്‍ ക്ഷിതിജിന് ഈ കുതിച്ചുപൊങ്ങല്‍ നിയന്ത്രിക്കാനാകുമായിരുന്നില്ല. ഇതോടെ, വാച്ചിലെ എമര്‍ജന്‍സി സൈറണ്‍ ഉച്ചത്തില്‍ മുഴങ്ങാന്‍ തുടങ്ങി. വെള്ളത്തിനടിയിലെ മറ്റു ശബ്ദങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഈ സൈറണ്‍ കേട്ട് അദ്ദേഹത്തിന്റെ ഡൈവിംഗ് പരിശീലകന്‍ ഉടന്‍ തന്നെ സഹായത്തിനെത്തുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്