ആരോഗ്യവുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങൾ ആപ്പിൾ വാച്ച് ശേഖരിക്കുന്നുണ്ട്. ഇപ്പോഴിതാ 92 ശതമാനം കൃത്യതയോടെ ഗർഭധാരണ പരിശോധന നിർണ്ണയിക്കാൻ കഴിയുന്ന ഒരു പുതിയ സവിശേഷത AI അധിഷ്ഠിത ആപ്പിൾ വാച്ചിൽ ഉടൻ ഉൾപ്പെടുത്തുമെന്ന് കമ്പനി സൂചന നൽകുകയാണ്.
ആപ്പിൾ പിന്തുണയുള്ള എ.ഐ മോഡൽ വഴിയാണ് ഇത് സാധ്യമാവുകയെന്ന് ഒരു പഠനം പറയുന്നു. വിയറബ്ൾ ബിഹേവിയർ മോഡൽ (ഡബ്ല്യൂ.ബി.എം) എന്ന മെഷീൻ ലേണിങ് മോഡലാണ് ഇതിനെ പിന്തുണക്കുക.
സെൻസർ ഡേറ്റയെ ആസ്പദമാക്കിയുള്ള പരമ്പരാഗത ആരോഗ്യവിവരങ്ങളായ ഹൃദയമിടിപ്പ്, ഓക്സിജൻ ലെവൽ തുടങ്ങിയവക്ക് പകരം ദീർഘകാല സ്വഭാവ പാറ്റേണുകൾ നിരീക്ഷിച്ച് ഉത്തരം കണ്ടെത്താൻ പരിശീലനം ലഭിച്ച മോഡലാണ് ഡബ്ല്യൂ.ബി.എം.
ആക്റ്റിവിറ്റി ലെവൽ, ഉറക്കത്തിന്റെ നിലവാരം, ചലനം, ഹാർട്ട് റേറ്റ് വേരിയബിലിറ്റി, ഒപ്പം നിലവിലെ പല ആരോഗ്യ വിവരങ്ങളും ഈ മോഡൽ വിശകലനം ചെയ്യും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്