ആപ്പിൾ പ്രേമികളെ കൂടുതൽ ആധുനികരാക്കുന്നതിനായി പുതിയ ഐഫോൺ പൗച്ച് പുറത്തിറക്കി കമ്പനി. ഈ ഫാഷൻ ആക്സസറിയുടെ പേര് 'ഐഫോൺ പോക്കറ്റ്' എന്നാണ്. പ്രശസ്ത ജാപ്പനീസ് ഫാഷൻ ഡിസൈനർ ഇസി മിയാകെയുമായി സഹകരിച്ചാണ് ആപ്പിൾ ഈ ചെറിയ തുണി സഞ്ചി സൃഷ്ടിച്ചത്.
എന്നിരുന്നാലും, ആപ്പിളിന്റെ 'ഐഫോൺ പോക്കറ്റ്' വളരെയധികം വിമർശനങ്ങൾ നേരിടുന്നുണ്ട്. ഇതിന് കാരണം അതിന്റെ വളരെ ഉയർന്ന വിലയാണ്. ക്രോസ്-ബോഡി ഐഫോൺ പോക്കറ്റിന് 229.95 യുഎസ് ഡോളർ അല്ലെങ്കിൽ 20,379 ഇന്ത്യൻ രൂപയാണ് വില.
ഐഫോണോ അതുപോലെയോ ഉള്ള ചെറിയ ഡിവൈസുകള്‍ സൂക്ഷിക്കാന്‍ പാകത്തിലുള്ള വലിപ്പമേ ഐഫോണ്‍ പോക്കറ്റ് എന്ന ആക്‌സസറിക്കുള്ളൂ. "piece of cloth" എന്ന കോണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കിയാണ് ഇതിന്‍റെ ഡിസൈന്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് ആപ്പിള്‍ പറയുന്നു.
കൈത്തണ്ടയില്‍ ധരിക്കുകയോ അല്ലെങ്കില്‍ ബാഗിനൊപ്പം കെട്ടിയിടാനോ, ശരീരത്തില്‍ ധരിക്കാനോ (ക്രോസ്-ബോഡി) ഐഫോണ്‍ പോക്കറ്റ് കൊള്ളാമെന്ന് ആപ്പിള്‍ പറയുന്നു. എല്ലാ ഐഫോണ്‍ മോഡലുകളുമായി പൊരുത്തപ്പെടുന്ന രീതിയില്‍ വിവിധ നിറങ്ങളിലാണ് ഐഫോണ്‍ പോക്കറ്റ് ഡിസൈന്‍ ചെയ്‌തിരിക്കുന്നതെന്നും ആപ്പിള്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ഫ്രാന്‍സ്, ചൈന, ഇറ്റലി, ജപ്പാന്‍, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, യുകെ, യുഎസ് എന്നിവിടങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ആപ്പിള്‍ സ്റ്റോറുകളിലാണ് ഐഫോണ്‍ പോക്കറ്റ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
