റിയൽ-ടൈം നാവിഗേഷൻ, പാക്കേജ് സ്‌കാനിംഗ്! ഡെലിവറി ഏജന്‍റുമാർക്ക് എഐ സ്‌മാര്‍ട്ട് ഗ്ലാസുമായി ആമസോൺ 

OCTOBER 23, 2025, 11:11 PM

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോൺ, ഡെലിവറി അസോസിയേറ്റുകൾക്കായി ഒരു പുതിയ AI സ്മാർട്ട് ഗ്ലാസ് പ്രോട്ടോടൈപ്പ് അവതരിപ്പിച്ചു. ഡെലിവറി മുമ്പെന്നത്തേക്കാളും സുഗമവും സുരക്ഷിതവുമാക്കുക എന്നതാണ് കമ്പനിയുടെ നീക്കം.

ഡെലിവറി ഏജന്റുമാർക്ക് റിയൽ-ടൈം നാവിഗേഷൻ, പാക്കേജ് സ്‌കാനിംഗ്, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേയിൽ അപകട മുന്നറിയിപ്പുകൾ തുടങ്ങിയ വിവരങ്ങൾ നൽകുന്ന ഒരു വെർച്വൽ അസിസ്റ്റന്റായി ഈ സ്മാർട്ട് ഗ്ലാസുകൾ പ്രവർത്തിക്കുമെന്ന് ആമസോൺ പറയുന്നു.

ഈ ഗ്ലാസുകളിൽ AI സെൻസിംഗ് ഫംഗ്ഷനുകളും കമ്പ്യൂട്ടർ വിഷൻ സാങ്കേതികവിദ്യയും ഉണ്ട്, ഇത് ഫോൺ നോക്കാതെ ഡെലിവറി ചെയ്യുന്നത് എളുപ്പമാക്കുന്നു.

vachakam
vachakam
vachakam

സവിശേഷതകൾ 

ഒരു ഡെലിവറി ഏജന്‍റ് വാഹനം പാർക്ക് ചെയ്യുമ്പോൾ തന്നെ ഈ സ്‌മാർട്ട് ഗ്ലാസുകൾ ഓട്ടോമാറ്റിക്കായി ആക്‌ടീവാകും എന്ന് ആമസോൺ പറയുന്നു. തുടർന്ന് ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ പ്രധാനപ്പെട്ട ഡെലിവറി വിവരങ്ങളും ടേൺ-ബൈ-ടേൺ നാവിഗേഷനും പ്രദർശിപ്പിക്കും. 

കൃത്യമായ റൂട്ട് ട്രാക്കിംഗും ലൊക്കേഷൻ അപ്‌ഡേറ്റുകളും നൽകുന്ന ജിയോസ്പേഷ്യൽ സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിക്കുന്നതെന്നും കമ്പനി വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

ചുറ്റുമുള്ള പരിസ്ഥിതി, പാക്കേജുകൾ, റൂട്ടിലെ അപകടങ്ങൾ എന്നിവ കണ്ടെത്താൻ കഴിയുന്ന ഒരു മൾട്ടി-ക്യാമറ സജ്ജീകരണമാണ് ഈ എഐ ഗ്ലാസുകളുടെ സവിശേഷത. 

ഡെലിവറി ബോയി ഒരു ബാർകോഡ് സ്‍കാൻ ചെയ്‌താൽ പാക്കേജ് കോഡ്, വിലാസം, ഡെലിവറി സ്ഥിരീകരണം എന്നിവ ഗ്ലാസുകളുടെ ഡിസ്പ്ലേയിൽ നേരിട്ട് ദൃശ്യമാകും.

അതായത് ഡെലിവറിക്ക് മുമ്പ് ഡെലിവറി ഏജന്‍റുമാർക്ക് ഇനി അവരുടെ ഫോണുകളോ പാക്കേജുകളോ ആവർത്തിച്ച് പരിശോധിക്കേണ്ടതില്ല എന്നാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam