വാഷിംഗ്‌ടൺ: യുഎസിൽ വിൽക്കുന്ന എല്ലാ ഐഫോണുകളുടെയും നിർമ്മാണം ഇന്ത്യയിലേക്ക് മാറ്റാൻ ആപ്പിൾ. ഉൽപ്പാദനത്തിനായി ചൈനയെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കുക എന്നതാണ് ഈ നീക്കം ലക്ഷ്യമിടുന്നത്.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര യുദ്ധം ടെക് ഭീമനെ ചൈനയിൽ നിന്ന് മാറ്റാൻ നിർബന്ധിതരാക്കുന്നുവെന്നും റിപ്പോർട്ട് പറയുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആപ്പിൾ ഇന്ത്യയിൽ നിന്ന് ഉത്പാദനം വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
2026 ഓടെ പ്രതിവര്‍ഷം ആറ് കോടി ഐഫോണുകള്‍ വിറ്റഴിക്കുന്ന യുഎസ് വിപണിയിലേക്കുള്ള മുഴുവന്‍ ഫോണുകളും ഇന്ത്യയില്‍ നിന്ന് നിര്‍മിക്കാനാണ് ആപ്പിള്‍ ശ്രമിക്കുന്നത്. അതിന് വേണ്ടി ഇന്ത്യയില്‍ നിന്നുള്ള ഉത്പാദനം ഇരട്ടിയാക്കും
ഫോക്‌സ്‌കോൺ, ടാറ്റ ഇലക്ട്രോണിക്‌സ് തുടങ്ങിയ നിർമ്മാണ കമ്പനികൾക്ക് ഇന്ത്യയിൽ ഫാക്ടറികളുണ്ട്. യുഎസ് താരിഫ് വർദ്ധിപ്പിച്ചതിന് ശേഷം മാർച്ചിൽ ആപ്പിൾ ഇന്ത്യയിൽ നിന്ന് ധാരാളം ഐഫോണുകൾ കയറ്റുമതി ചെയ്തു. മാർച്ചിൽ മാത്രം 1.31 ബില്യൺ ഡോളറിന്റെ ഐഫോണുകളാണ് ഫോക്‌സ്‌കോണ്‍ കയറ്റി അയച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്