ഐഫോണുകൾ ഉയർന്ന നിലവാരമുള്ളവയാണ്. അതുകൊണ്ട് തന്നെ താൽപ്പര്യമുള്ളവർക്ക് അവ വളരെക്കാലം ഉപയോഗിക്കാം. പുതിയ മോഡലുകൾ പുറത്തിറങ്ങുമ്പോൾ പലരും പഴയവ ഉപേക്ഷിച്ച് പുതിയ മോഡലുകൾ സ്വന്തമാക്കുന്നു.
എന്നിരുന്നാലും, ഉയർന്ന വിലയ്ക്ക് വാങ്ങിയ ഫോണുകൾ ശ്രദ്ധാപൂർവ്വം പരിപാലിക്കുകയും പരമാവധി അവ ഉപയോഗിക്കുകയും ചെയ്യുന്നവരുമുണ്ട്. എന്നാൽ എല്ലാത്തിനും ഒരു പരിധിയുണ്ട്, ആപ്പിൾ അതിന്റെ ഐഫോണുകൾക്കും ചില പരിധികൾ നിശ്ചയിച്ചിട്ടുണ്ട്.
ആപ്പിൾ തങ്ങളുടെ ഐഫോൺ മോഡലുകളെ ഒഴിവാക്കുന്നത് അവയെ രണ്ട് ലിസ്റ്റുകളായി തിരിച്ചുകൊണ്ടാണ്. അതിൽ ആദ്യത്തേതാണ് വിന്റേജ് ലിസ്റ്റ്, രണ്ടാമത്തേത് കാലഹരണപ്പെട്ട മോഡലുകളുടെ ലിസ്റ്റ്. 5 വർഷമോ അതിൽ കൂടുതലോ പഴക്കമുള്ളതും എന്നാൽ 7 വർഷം കഴിയാത്തതുമായ ഐഫോൺ മോഡലുകളാണ് വിന്റേജ് ലിസ്റ്റിൽ ഇടം പിടിക്കുന്നത്. ഈ ലിസ്റ്റിലെ ഫോണുകൾ കാലാവധി കഴിഞ്ഞാൽ നേരേ കാലഹരണപ്പെട്ട ഐഫോണുകളുടെ ലിസ്റ്റിലേക്ക് എത്തും.
വിന്റേജ് ഐഫോണുകൾ
2025 സെപ്റ്റംബറിൽ, ആപ്പിളിന്റെ വിന്റേജ് ഐഫോൺ പട്ടികയിൽ ഉള്ള മോഡലുകൾ ഐഫോൺ XS, ഐഫോൺ XS മാക്സ്, ഐഫോൺ X, ഐഫോൺ 8, ഐഫോൺ 8 പ്ലസ് എന്നിവ ഉൾപ്പെടുന്നു. ഐഫോൺ 8 സീരീസിൽ ഉപകരണങ്ങളുടെ (PRODUCT) RED പതിപ്പുകളും ഉൾപ്പെടും.
വിന്റേജ് ലിസ്റ്റിലുള്ള ഐഫോണുകൾക്ക് ആപ്പിളിൽ നിന്നും അതിന്റെ അംഗീകൃത സേവന ദാതാക്കളിൽ നിന്നും അറ്റകുറ്റപ്പണികൾക്ക് യോഗ്യതയുണ്ട്. എന്നാലിത് സ്പെയർ പാർട്‌സ് ലഭ്യതയ്ക്ക് വിധേയമായിട്ടായിരിക്കും. പുതിയ iOS പതിപ്പുകൾ ഈ ലിസ്റ്റിലുള്ളവയ്ക്ക് ലഭിക്കില്ല, എന്നാൽ, സുരക്ഷാ അപ്‌ഡേറ്റുകൾ ലഭിച്ചേക്കും. നിങ്ങളുടെ കൈയിലിരിക്കുന്ന ഐഫോൺ വിന്റേജ് ലിസ്റ്റിലേക്ക് എത്തി എന്നാൽ അതിനർഥം അത് ഉപേക്ഷിക്കാൻ സമയമായിരിക്കുന്നു എന്നാണ്.
കാലഹരണപ്പെട്ട ഐഫോണുകൾ
7 വർഷം മുമ്പ് വിതരണം നിർത്തിവച്ച ഐഫോണുകൾ ആണ് ആപ്പിളിന്റെ കാലഹരണപ്പെട്ട ഫോണുകളുടെ പട്ടികയിൽ ഉൾപ്പെടുന്നത്. വിന്റേജ് ലിസ്റ്റിലുള്ള ഐഫോൺ 2 വർഷത്തിനുള്ളിൽ അനിവാര്യമായ കാലഹരണപ്പെട്ട പട്ടികയിലേക്ക് നീങ്ങും. പുതിയതായി കാലഹരണപ്പെട്ട മോഡലുകളായി ലിസ്റ്റിലേക്ക് ചേർത്തിരിക്കുന്നത് ഐഫോൺ 6s, ഐഫോൺ 6s പ്ലസ് മോഡലുകളെയാണ്.
വിന്റേജ് ലിസ്റ്റിലുള്ള ഐഫോൺ ഉള്ള ഉടമകൾക്ക് പുതിയ ഫോണിലേക്ക് മാറാൻ രണ്ട് വർഷം കൂടി സമയം കിട്ടും എന്ന് പറയാം. എന്നാൽ കാലഹരണപ്പെട്ട ഐഫോണുകളുടെ ലിസ്റ്റിൽ ഉൾപ്പെട്ടു എന്നാൽ ആ ഫോൺ ഉപേക്ഷിക്കണം എന്നാണർഥം. ഈ ലിസ്റ്റിലുള്ള ഫോണുകൾക്ക് അറ്റകുറ്റപ്പണികളോ ഹാർഡ്‌വെയർ പിന്തുണയോ സോഫ്റ്റ്‌വെയർ പിന്തുണയോ ആപ്പിൾ ഉറപ്പുനൽകുന്നില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്