ചാറ്റ്ജിപിടിയുടെ ഉപയോഗത്തിൽ ഒരു പ്രധാന മാറ്റത്തിന് ഓപ്പൺ എഐ തയ്യാറെടുക്കുകയാണ്. ചാറ്റ്ജിപിടി ഇനി മെഡിക്കൽ, നിയമ, സാമ്പത്തിക ഉപദേശങ്ങൾ നൽകാൻ കഴിയില്ല. അതായത്, ചാറ്റ്ജിപിടി ഇനി ഔദ്യോഗികമായി അറിവ് പകരുന്ന ഒരു ഉപകരണം മാത്രമായിരിക്കും, അല്ലാതെ കൺസൾട്ടന്റായി ഉപയോഗിക്കാൻ കഴിയില്ല.
നിയന്ത്രണങ്ങൾ വർദ്ധിപ്പിക്കുന്നത് ഭാവിയിൽ വലിയ ബാധ്യതകളിലേക്ക് നയിക്കുമെന്ന വിലയിരുത്തലിലാണ് ഓപ്പൺ AI ഈ പുതിയ തീരുമാനം എടുത്തത്. പ്രൊഫഷണൽ സർട്ടിഫിക്കേഷൻ ആവശ്യമുള്ള കൺസൾട്ടേഷനുകൾക്കായി ഉപയോക്താക്കൾക്ക് ഇനി ചാറ്റ്ജിപിടിയെ ആശ്രയിക്കാനാവില്ല. മെഡിക്കൽ, നിയമ, സാമ്പത്തിക തീരുമാനങ്ങൾക്ക് പുറമേ, ഭവനം, വിദ്യാഭ്യാസം, കുടിയേറ്റം, തൊഴിൽ എന്നിവയുമായി ബന്ധപ്പെട്ട കൺസൾട്ടേഷനുകളും ഇതിൽ ഉൾപ്പെടുന്നു.
ഇതിനുപുറമെ, പേഴ്സണലൈസ്ഡ് അല്ലെങ്കിൽ ഫേഷ്യൽ റെക്കഗ്നിഷൻ ആവശ്യമായ AI സഹായവും പുതിയ തീരുമാനപ്രകാരം നിയന്ത്രിക്കാൻ ഓപ്പൺ എഐ തീരുമാനിച്ചിട്ടുണ്ട്. ചാറ്റ്ജിപിടിയെ ആശ്രയിക്കുന്നതിലൂടെ ഉപയോക്താക്കൾക്ക് അപകടങ്ങളൊന്നും സംഭവിക്കാതിരിക്കാനുള്ള ഒരു സുരക്ഷാ മാർഗ്ഗം എന്ന നിലയിലാണ് ഈ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതെന്നും ഓപ്പൺ എഐ വ്യക്തമാക്കി.
ചാറ്റ്ജിപിടി ഇനി സാധാരണ വിവരങ്ങൾ മാത്രമേ ഉപയോക്താക്കൾക്ക് വിശദീകരിക്കുകയുള്ളൂ. കൂടുതൽ കാര്യങ്ങൾ അറിയണമെങ്കിൽ പ്രൊഫഷണൽ വിദഗ്ധരെ സമീപിക്കാനുള്ള നിർദ്ദേശമാകും എഐ നൽകുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
