ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഡേറ്റിംഗ് പ്ലാറ്റ്‌ഫോമായ മെറ്റ, ഉപയോക്താക്കളെ ഡേറ്റിംഗിൽ സഹായിക്കുന്നതിനായി 'മീറ്റ് ക്യൂട്ട്', 'ഡേറ്റിംഗ് അസിസ്റ്റന്റ്' എന്നീ രണ്ട് പുതിയ സവിശേഷതകൾ അവതരിപ്പിച്ചു.
ഡേറ്റിംഗ് ആപ്പുകളിൽ ഉപയോക്താക്കൾ അനുഭവിക്കുന്ന വിരസത ഇല്ലാതാക്കുക എന്നതാണ് ഈ പുതിയ ഫീച്ചറുകളുടെ പ്രധാന ലക്ഷ്യം. ഇതൊരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ചാറ്റ് അസിസ്റ്റന്റാണ്. കൂടുതൽ കൃത്യമായ പങ്കാളികളെ കണ്ടെത്താൻ ഇത് ഉപയോക്താക്കളെ സഹായിക്കും.
ഫേസ്ബുക്ക് വഴി ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഉപയോഗിക്കാൻ എളുപ്പമുള്ള തരത്തിലാണ് ഈ പുതിയ ഫീച്ചറുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് മെറ്റ പറയുന്നു. മുമ്പത്തേക്കാൾ വേഗത്തിലും മികച്ചതുമായ കണക്ഷനുകൾ ഉണ്ടാക്കാൻ ഈ പുതിയ AI ഫീച്ചർ ആളുകളെ സഹായിക്കുമെന്നും മെറ്റ പറഞ്ഞു.
ഉപയോക്താക്കൾക്ക് ഒരു സാധാരണ ചാറ്റ് ചെയ്യുന്നതുപോലെ, തങ്ങൾ ആഗ്രഹിക്കുന്ന പങ്കാളിയെക്കുറിച്ചുള്ള വിവരങ്ങൾ ടൈപ്പ് ചെയ്ത് നൽകാം. പരമ്പരാഗത ഫിൽട്ടറുകൾക്കപ്പുറം പ്രത്യേക താൽപ്പര്യങ്ങളോ സവിശേഷതകളോ ഉപയോഗിച്ച് ഇത് പങ്കാളികളെ തിരയാൻ സഹായിക്കും. മെറ്റയുടെ അൽഗോരിതം ഉപയോഗിച്ച് ഉപയോക്താക്കളെ ഓട്ടോമാറ്റിക്കായി ആളുകളുമായി ബന്ധിപ്പിക്കുന്നതിനാണ് ഈ ഫീച്ചർ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്