ടെസ്റ്റിൽ നിന്നും വിരമിച്ച വിരാട് കോഹ്ലിയെ കൗണ്ടി ക്രിക്കറ്റിൽ കളിക്കാൻ ക്ഷണിച്ച് മിഡിൽസെക്‌സ് കൗണ്ടി ക്രിക്കറ്റ് ക്ലബ്ബ്. ഗാർഡിയന് നൽകിയ അഭിമുഖത്തിൽ ക്ലബ്ബ് ഡയറക്ടർ അലൻ കോൾമാനാണ് കോഹ്ലിയെ തങ്ങളുടെ ടീമിൽ കളിപ്പിക്കാൻ താത്പര്യമുണ്ടെന്ന് അറിയിച്ചിരിക്കുന്നത്. ടെസ്റ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ഒരു പരാമർശവും കോഹ്ലി നടത്തിയിട്ടില്ലെന്നത് ചൂണ്ടിക്കാട്ടിയാണ് കോൾമാന്റെ ക്ഷണം.
2018ൽ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പ് കോഹ്ലി കൗണ്ടി ക്ലബ്ബ് സറേയ്ക്കു വേണ്ടി കളിക്കാൻ തീരുമാനിച്ചിരുന്നു. പക്ഷേ കഴുത്തിനേറ്റ പരിക്കിനെ തുടർന്ന് പിന്നീട് അദ്ദേഹം പിന്മാറുകയായിരുന്നു.
ലോർഡ്‌സാണ് മിഡിൽസെക്‌സിന്റെ ഹോം ഗ്രൗണ്ട്. ലോർഡ്‌സിൽ കളിക്കാനുള്ള ഓഫർവെച്ച് മിഡിൽസെക്‌സ് മികച്ച കളിക്കാരെ ടീമിലേക്ക് ആകർഷിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സ്, ന്യൂസീലൻഡിന്റെ കെയ്ൻ വില്യംസൺ എന്നിവർ നേരത്തേ ക്ലബ്ബിന്റെ ഭാഗമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്