കോൺഗ്രസിൻ്റെ ഒന്നാംഘട്ട സ്ഥാനാർഥി ചിത്രം തെളിയുന്നു: വട്ടിയൂർക്കാവിൽ കെ. മുരളീധരനും, മണലൂരിൽ ടി.എൻ. പ്രതാപനും 

FEBRUARY 18, 2026, 7:28 PM

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിൻ്റെ ഒന്നാംഘട്ട സ്ഥാനാർഥി ചിത്രം തെളിയുന്നു.

വട്ടിയൂർക്കാവിൽ കെ. മുരളീധരനും , മണലൂരിൽ ടി.എൻ. പ്രതാപനും സ്ഥാനാർഥികളാകും. 

 20 സിറ്റിങ് എംഎൽഎമാർ ഉൾപ്പെടെ 30 പേരുടെ പട്ടികയ്ക്ക് സ്ക്രീനിങ് കമ്മിറ്റി അംഗീകാരം നൽകി. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഇത്തവണയും മത്സരരംഗത്ത് ഉണ്ടാകും.

vachakam
vachakam
vachakam

പാലക്കാടും തൃപ്പൂണിത്തറയിലും പുതുമുഖങ്ങളെ രംഗത്തിറക്കുന്നതിൽ സ്ക്രീനിംഗ് കമ്മിറ്റി പിന്നീട് തീരുമാനമെടുക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. സിറ്റിങ് എംഎൽഎമാർക്ക് മണ്ഡലം മാറി മത്സരിക്കാനുള്ള അനുമതി സ്ക്രീനിങ് കമ്മിറ്റി നിഷേധിച്ചിട്ടുണ്ട്. 

കോൺഗ്രസിൻ്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക നാളെ പുറത്തുവരുമെന്ന റിപ്പോർട്ടിനിടെയാണ് സ്ക്രീനിങ് കമ്മിറ്റി അംഗീകരിച്ച സ്ഥാനാർഥികളുടെ പേര് വിവരം പുറത്തുവന്നത്. രണ്ട് നിയമസഭാ മണ്ഡലങ്ങൾ ഒഴികെ കോൺഗ്രസ് സിറ്റിങ് എംഎൽഎമാർ തന്നെ മത്സരിക്കും. 

  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam