എൻഡിഎക്ക് കനത്ത തിരിച്ചടി! വിജയകാന്തിന്റെ പാർട്ടി ഡിഎംകെ സഖ്യത്തിൽ ചേർന്നു 

FEBRUARY 19, 2026, 12:00 AM

ചെന്നൈ:  വിജയകാന്തിന്റെ പാർട്ടിയായ ഡിഎംഡികെ, ഡിഎംകെ സഖ്യത്തിൽ ചേർന്നു.

ഈ അപ്രതീക്ഷിത നീക്കത്തിലൂടെ  നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ എൻഡിഎക്ക് കനത്ത തിരിച്ചടി ഉണ്ടായിരിക്കുകയാണ്.

ഡിഎംഡികെ ജനറൽ സെക്രട്ടറി പ്രേമലത വിജയകാന്ത് ഡിഎംകെ ആസ്ഥാനത്തെത്തി മുഖ്യമന്ത്രി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി.ഡിഎംകെയ്ക്കൊപ്പം ചേരുന്നത് പ്രവർത്തകരുടെ ആഗ്രഹപ്രകാരമാണെന്ന് പ്രേമലത അറിയിച്ചു. 200ലധികം സീറ്റ് ഡിഎംകെ സഖ്യം നേടും.

vachakam
vachakam
vachakam

2016ൽ വിജയകാന്ത് ആഗ്രഹിച്ച മുന്നണി ഇപ്പോൾ യാഥാർത്ഥ്യമായി. സീറ്റുകളിലെ തീരുമാനം പിന്നീട് ആയിരിക്കുമെന്നും രാജ്യസഭ സീറ്റിന്റെ കാര്യം സ്റ്റാലിൻ തീരുമാനിക്കുമെന്നും പ്രേമലത പറഞ്ഞു.  

 ഡിഎംഡികെ വലിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നതെന്നെന്നും അതൊക്കെ അം​ഗീകരിക്കുന്നതിൽ പ്രയാസമുണ്ടെന്നും കഴിഞ്ഞ ദിവസങ്ങളിൽ ഡിഎംകെയുടെ മുതിർന്ന നേതാവ് പറഞ്ഞിരുന്നു. ഇന്നലെ വൈകിട്ടും എൻഡിഎ സഖ്യത്തിലേക്ക് ഡിഎംഡികെ പോകുമെന്നുള്ള സൂചനകളാണ് ഉണ്ടായിരുന്നത്. എന്നാൽ, എൻഡിഎയ്ക്ക് കനത്ത പ്രഹരമേൽപ്പിച്ചുകൊണ്ടാണ് ഡിഎംഡികെ ഡിഎംകെയിലേക്ക് ചേരുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam