ന്യൂഡെല്‍ഹി: അയോധ്യയിലെ രാമക്ഷേത്രഭൂമിയില്‍ ബാബറി മസ്ജിദ് എന്നെന്നേക്കും നിലനില്‍ക്കുമെന്ന് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. ലോക്സഭയില്‍ രാമക്ഷേത്ര നിര്‍മാണം സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് ഒവൈസി വികാരാധീനനായത്. 'ബാബറി മസ്ജിദ് സിന്ദാബാദ്' എന്ന മുദ്രാവാക്യത്തോടെയാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
'മസ്ജിദ് ഇപ്പോഴും നിലവിലുണ്ടെന്നും അത് നിലനിന്നിരുന്ന സ്ഥലത്തുതന്നെ നിലനില്‍ക്കുമെന്നുമാണ് എന്റെ വിശ്വാസം. ബാബറി മസ്ജിദ് അന്നും ഇന്നും എന്നും നിലനില്‍ക്കും. ബാബറി മസ്ജിദ് നീണാള്‍ വാഴട്ടെ, ഇന്ത്യ നീണാള്‍ വാഴട്ടെ, ജയ് ഹിന്ദ്,' ഒവൈസി പറഞ്ഞു.
ഒരു മതം മറ്റൊന്നിന്റെ മേല്‍ വിജയം നേടിയെന്ന പ്രതീതിയാണ് ബിജെപി സര്‍ക്കാര്‍ രാമക്ഷേത്ര നിര്‍മാണത്തിലൂടെ നല്‍കിയതെന്ന് ഒവൈസി ആരോപിച്ചു. മോദി സര്‍ക്കാര്‍ ഒരു പ്രത്യേക സമുദായത്തിന്റെയോ മതത്തിന്റെയോ സര്‍ക്കാരാണോ അതോ രാജ്യത്തിന്റെ മുഴുവന്‍ സര്‍ക്കാരാണോ എന്ന് ഒവൈസി ചോദിച്ചു. ഡിസംബര്‍ 6ന് മസ്ജിദ് തകര്‍ത്തത് മോദി സര്‍ക്കാര്‍ ആഘോഷിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'രാജ്യത്തെ 17 കോടി മുസ്ലീങ്ങള്‍ക്ക് നിങ്ങള്‍ എന്ത് സന്ദേശമാണ് നല്‍കുന്നത്?...ഞാന്‍ ബാബറിന്റെയോ ജിന്നയുടെയോ അതോ ഔറംഗസേബിന്റെയോ വക്താവാണോ?... ഞാന്‍ ശ്രീരാമനെ ബഹുമാനിക്കുന്നു, പക്ഷേ നാഥുറാം ഗോഡ്സെയെ ഞാന്‍ വെറുക്കുന്നു, കാരണം അദ്ദേഹം അവസാനമായി ഹേ റാം പറഞ്ഞ വ്യക്തിയെ കൊന്നു,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്