ഡൽഹി: പാകിസ്ഥാൻ നടത്തുന്ന ഭീകരവാദം തുറന്നുകാട്ടാൻ രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രതിനിധി സംഘത്തിലേക്ക് തൃണമൂൽ കോൺഗ്രസ് അംഗത്തെ അയയ്ക്കില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.
കേന്ദ്ര സർക്കാർ യൂസഫ് പത്താനെ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തിയിരുന്നു. പാർട്ടി നേതൃത്വത്തെ അറിയിക്കാതെയാണ് ഈ നീക്കം നടത്തിയതെന്ന് മമത ബാനർജി ആരോപിച്ചു.
പാർട്ടിയോട് ചോദിക്കാതെയുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് തൃണമൂൽ കോൺഗ്രസ് അംഗത്തെ അയക്കില്ലെന്ന് അറിയിച്ചിരിക്കുന്നത്.
എംപിമാര്‍ ഉള്‍പ്പെടെയുള്ള പ്രതിനിധി സംഘത്തില്‍ 59 അംഗങ്ങളാണുണ്ടാകുക. വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് സംഘം ഇന്ത്യയുടെ ഭീകരവാദ വിരുദ്ധ നിലപാടുകളെ കുറിച്ചും ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ചും വിശദീകരിക്കും.
59 അംഗങ്ങളില്‍ 31 പേര്‍ എന്‍ഡിഎ സംഖ്യത്തില്‍ നിന്നും 20 പേര്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുമാണ്. ബിജെപി എംപിമാരായ ബൈജയന്ത് ജയ് പാണ്ഡെ രവിശങ്കര്‍ പ്രസാദും കോണ്‍ഗ്രസ് എംപി ശശി തരൂര്‍, ജെഡിയു നേതാവ് സഞ്ജയ് ഝാ, ശിവസേനയുടെ ശ്രീകാന്ത് ഷിന്‍ഡേ, ഡിഎംകെ എംപി കനിമൊഴി, നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി (ശരദ് പവാര്‍) യില്‍ നിന്നും സുപ്രിയ സുലെ എന്നിവരാണ് സംഘത്തെ നയിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്