ബെയ്ജിങ് : വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കിയ ചൈനീസ് സൗന്ദര്യ റാണിക്ക് കിട്ടിയത് മുട്ടൻ പണി. ഹോങ്കോങ് സർവകലാശാലയില്‍ ഐവി ലീഗ് യോഗ്യതകൾക്കായി, കൊളംബിയ സര്‍വകലാശാലയുടെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയതാണ് ചൈനീസ് സൗന്ദര്യ റാണിക്ക് കുരുക്കായത്.
വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കേസില്‍ 28- കാരി ലി സിക്സ്‌സുവാന് 240 ദിവസം (എട്ട് മാസം) ജയില്‍ ശിക്ഷയാണ് കോടതി വിധിച്ചത്.
ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയില്‍ വച്ച് ഭാഷാശാസ്ത്രത്തില്‍ ഡിഗ്രി പാസായെന്നാണ് ലി സിക്സ്‌സുവാൻ അവകാശപ്പെട്ടത്.
ഹോങ്കോങ് സർവകലാശാലയില്‍ ഭാഷാശാസ്ത്രം പിജി കോഴ്സിന് അപേക്ഷിക്കുന്നതിനായാണ് ലി സിക്സ്‌സുവാൻ കൊളംബിയ സര്‍വകലാശാലയുടെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് 2021 -ല്‍ ഹാജരാക്കിയത്.
2022 -ല്‍ ലി സിക്സ്‌സുവാന് അഡ്മിഷനും ലഭിച്ചു. അതിന് ശേഷം 2024 -ലാണ് ലി, ഷെൻകൻഷിൻ മിസ് യൂണിവേഴ്സ് സൗന്ദര്യ മത്സരത്തില്‍ വിജയിയാകുന്നത്.
ഹോങ്കോങ് സർവകലാശാല നടത്തിയ അന്വേഷണത്തില്‍ അങ്ങനെയൊരു വിദ്യാര്‍ത്ഥി തങ്ങളുടെ സർവകലാശാലയില്‍ പഠിച്ചിട്ടില്ലെന്ന് കൊളംബിയ സര്‍വകലാശാല അറിയിച്ചു. വ്യാജ സർട്ടിഫിക്കറ്റിന് 45 ലക്ഷം രൂപ ചെലവായെന്ന് ലി, പോലീസിനോട് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്