ഷിക്കാഗോ സെന്റ്‌മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയിൽ നേഴ്‌സസ് മിനിസ്ട്രിക്ക് തുടക്കമായി

MAY 18, 2025, 10:56 PM

ഷിക്കാഗോ: ഷിക്കാഗോ സെന്റ്‌മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയിൽ നേഴ്‌സസ് മിനിസ്ട്രിക്ക് ഔദ്യോഗികമായ തുടക്കം കുറിച്ചു. മെയ് 18 ഞായറാഴ്ച രാവിലെ പത്തുമണിക്കുള്ള വിശുദ്ധ കുർബ്ബാനയ്ക്ക്‌ശേഷം വികാരി ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര എന്നിവരുടെ സാന്നിധ്യത്തിൽ നടത്തപ്പെട്ട യോഗത്തോടുകൂടിയാണ് നേഴ്‌സസ് മിനിസ്ട്രിക്ക് തുടക്കമായത്. 

ഫാ. സിജു മുടക്കോടിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ, നേഴ്‌സസ് മിനിസ്ട്രിയുടെ ആവശ്യകതെയെക്കുറിച്ചും, ചരിത്രത്തെക്കുറിച്ചും ക്‌നാനായ റീജണിൽ നേഴ്‌സസ്  മിനിസ്ട്രിയുടെ പ്രസക്തിയെക്കുറിച്ചും ഫാ. സിജു സംസാരിച്ചു. ദീർഘകാലം ഹോസ്പിറ്റൽ ചാപ്ലയിനായി സേവനം ചെയ്തിരുന്ന അവസരത്തിൽ രോഗികളുടെ ആരോഗ്യകാര്യങ്ങളിലുള്ള പരിപാലനത്തോടൊപ്പം, അവരുടെ ആത്മീയകാര്യങ്ങളിലും നിർണ്ണായകമായ ഇടപെടലുകളും സഹായങ്ങളും ക്രമീകരിക്കുന്നതിൽ നേഴ്‌സുമാർ കാണിച്ചിരുന്ന ശ്രദ്ധയും കരുതലും അദ്ദേഹം വിവരിച്ചു. 

നേഴ്‌സസ് മിനിസ്ട്രിയുടെ കോർഡിനേറ്റർ ലിസി മുല്ലപ്പള്ളി നേഴ്‌സസ് മിനിസ്ട്രിയിലൂടെ ആത്മീയമായും ജോലിസംബന്ധമായും വളരുകയും പരസ്പരം പിന്തുണക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതെയെകുറിച്ച്  സംസാരിച്ചു. ഷേർളി തോട്ടുങ്കൽ, ജൂലി കൊരട്ടിയിൽ, മാത്യൂസ് ജോസ്, ജീന കുരുട്ടുപറമ്പിൽ എന്നിവരെ ലിസി മുല്ലപ്പള്ളിയുടെ നേതൃത്വത്തിലുള്ള കമ്മറ്റിയിലേക്ക് തെരെഞ്ഞെടുത്തു. 

vachakam
vachakam
vachakam

ഇടവക വികാരി ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര, സെക്രട്ടറി സിസ്റ്റർ ഷാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ,ജോർജ്ജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണിമേലേടം, പി.ആർ.ഒ അനിൽ മറ്റത്തിക്കുന്നേൽ എന്നിവർ  മിനിസ്ട്രിയുടെ ഉദ്ഘാടനയോഗത്തിന്റെ സജ്ജീകരണങ്ങൾക്ക് നേതൃത്വം നൽകി.

അനിൽ മറ്റത്തിക്കുന്നേൽ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam