ലക്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിന് മുന്നോടിയായി സൺറൈസേഴ്‌സ് ഹൈദരാബാദിന് തിരിച്ചടി. ഓപ്പണറായ ട്രാവിസ് ഹെഡ് ഇതുവരെ ടീമിനൊപ്പം ചേർന്നിട്ടില്ല. നാളെ രാവിലെയായിരിക്കും ഹെഡ് ഇന്ത്യയിലെത്തുക. എന്നാൽ, അവശേഷിക്കുന്ന മത്സരങ്ങൾ താരം കളിക്കുമോയെന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടില്ല.
ഹൈദരാബാദിന്റെ മുഖ്യ പരിശീലകനായ ഡാനിയൽ വെറ്റോറിയാണ് ഹെഡിനെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഹെഡിന് കോവിഡ് 19 ബാധിച്ചതാണ് ഇന്ത്യയിലേക്കുള്ള മടക്കം വൈകാൻ കാരണമെന്ന് വെറ്റോറി പറഞ്ഞു. എന്നാൽ, ഹെഡിന് എപ്പോഴാണ് കോവിഡ് പിടിപെട്ടതെന്നതിൽ കൃത്യമായ വിവരം വെറ്റോറി പങ്കുവെച്ചിട്ടില്ല.
സീസണിൽ മികച്ച ഫോമിലെത്താൻ ഹെഡിന് കഴിഞ്ഞിട്ടില്ല. 281 റൺസ് മാത്രമാണ് നേടാനായത്. ഹെഡിന്റെ സ്ഥിരതയില്ലായ്മ ഹൈദരാബാദിന്റെ തോൽവികളിലെ നിർണായക ഘടകങ്ങളിലൊന്നാണ്.
നിലവിൽ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് ഹൈദരാബാദ്. 11 കളികളിൽ നിന്ന് ഏഴ് പോയിന്റ് മാത്രമാണ് ടീമിനുള്ളത്. ടൂർണമെന്റിൽ നിന്ന് നേരത്തെ തന്നെ പുറത്തായെങ്കിലും മികച്ച രീതിയിൽ അവസാനിപ്പിക്കുക എന്ന ലക്ഷ്യമാണ് പാറ്റ് കമ്മിൻസിനും സംഘത്തിനുമുള്ളത്.
ശേഷം രണ്ട് മത്സരങ്ങൾക്കൂടി ഹൈദരാബാദിന് അവശേഷിക്കുന്നുണ്ട്. ഒന്ന് റോയൽ ചലഞ്ചേഴ്‌സ് ബംഗ്‌ളൂരുവിന് എതിരെയാണ്, മേയ് 23നാണ് കളി. മറ്റൊരു പോരാട്ടം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 25നും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്