സതാംപ്ടണെ തോൽപ്പിച്ച് എവർട്ടൺ ഗുഡിസൺ പാർക്കിനോട് ഗുഡ്‌ബൈ പറഞ്ഞു

MAY 19, 2025, 3:38 AM

ഇല്ലിമാൻ എൻഡിയെയുടെ ആദ്യ പകുതിയിലെ ഇരട്ട ഗോളുകളുടെ മികവിൽ സതാംപ്ടണിനെ 2-0ന് തോൽപ്പിച്ച് എവർട്ടൺ ഗുഡിസൺ പാർക്കിനോട് ഗുഡ് ബൈ പറഞ്ഞു. 1892 മുതൽ ടോഫീസിന്റെ ഹോം ഗ്രൗണ്ടായ ഈ ഐതിഹാസിക സ്റ്റേഡിയം, അടുത്ത സീസണിൽ ക്ലബ്ബ് പുതിയ 52,000 ശേഷിയുള്ള വാട്ടർഫ്രണ്ട് സ്റ്റേഡിയത്തിലേക്ക് മാറുന്നതിന് മുമ്പുള്ള അവസാന പ്രീമിയർ ലീഗ് മത്സരമായിരുന്നു ഇത്.

വനിതാ ടീം ഗുഡിസണിൽ തുടരുമെങ്കിലും, ഇംഗ്ലണ്ടിലെ ഏറ്റവും പ്രശസ്തമായ ഗ്രൗണ്ടുകളിലൊന്നിൽ പുരുഷ ടീമിന്റെ അവസാന മത്സരമായിരുന്നു ഇത്.

വെയിൻ റൂണി ഉൾപ്പെടെയുള്ള ക്ലബ്ബ് ഇതിഹാസങ്ങൾ ഗാലറിയിലിരുന്ന് കളി കണ്ടപ്പോൾ എൻഡിയെ രണ്ട് മികച്ച ഗോളുകൾ നേടി. ആറാം മിനിറ്റിൽ അതിമനോഹരമായ കേർളിംഗ് ഷോട്ടിലൂടെ ആദ്യ ഗോൾ നേടിയ ശേഷം, ഹാഫ് ടൈമിന് മുമ്പ് ആരോൺ റാംസ്‌ഡേലിനെ മറികടന്ന് ലീഡ് ഇരട്ടിയാക്കി. സെനഗൽ ഇന്റർനാഷണൽ താര ഈ സീസണിൽ 11 ഗോളുകൾ നേടി തിളങ്ങി.

vachakam
vachakam
vachakam

'ശരിയായ രീതിയിൽ അവസാനിപ്പിക്കേണ്ടത് പ്രധാനമായിരുന്നു,' പരിശീലകൻ ഡേവിഡ് മോയസ് മത്സര ശേഷം പറഞ്ഞു.

എവർട്ടൺ മൂന്ന് പതിറ്റാണ്ടിലേറെയായി കിരീടം നേടിയിട്ടില്ലെങ്കിലും, ഗുഡിസൺ പാർക്ക് ഒരുകാലത്ത് അവരുടെ സുവർണ്ണ കാലഘട്ടത്തിലെ വേദിയായിരുന്നു. ഒമ്പത് ലീഗ് കിരീടങ്ങൾ അവർ ഇവിടെ നേടി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam