തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ യുവാക്കളുടെ എണ്ണം കുറഞ്ഞതിൽ ഹൈക്കമാൻഡിനെ പ്രതിഷേധം അറിയിച്ച് യൂത്ത് കോൺഗ്രസ്.
കഴിഞ്ഞ തവണ 12 പേരാണ് പട്ടികയിലുണ്ടായിരുന്നത്. എന്നാൽ ഇത്തവണ ഇത് മൂന്നായി കുറഞ്ഞു.
അഞ്ചിൽ താഴെ മാത്രം ആളുകളെയാണ് യൂത്ത് കോൺഗ്രസ് ഭാരവാഹികളിൽ നിന്ന് പരിഗണിക്കുന്നത്. പുതുമുഖങ്ങളെ ഇറക്കി മണ്ഡലപരിചയത്തിന് സമയമില്ലെന്നാണ് മുതിർന്ന നേതാക്കളുടെ വാദം.
കെഎം അഭിജിത്ത്, എബിൻ വർക്കി, യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് ഒ ജെ ജനീഷ് എന്നിവരാണ് സ്ഥാനാർഥി പട്ടികയിൽ ഇടം പിടിച്ച യൂത്ത് കോൺഗ്രസുകാർ. മറ്റ് നിരവധി പേരുടെ പേരുകൾ സ്ക്രീനിംങ് കമ്മിറ്റിക്ക് മുമ്പാകെ വന്നിരുന്നുവെങ്കിലും പരിഗണിച്ചില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
