തിരൂര്‍ ഗവ. ജില്ലാ ആശുപത്രിയില്‍ കൊളോനോസ്‌കോപ്പി വഴി ആദ്യത്തെ പോളിപെക്ടമി നടത്തി

NOVEMBER 6, 2025, 11:44 PM

മലപ്പുറം: തിരൂര്‍ ഗവ. ജില്ലാ ആശുപത്രിയില്‍ കൊളോനോസ്‌കോപ്പി വഴി ആദ്യത്തെ പോളിപെക്ടമി നടത്തി.

ജില്ല ആശുപത്രി ഗ്യാസ് എന്‍ട്രോളജിയില്‍ പുതുതായി സ്ഥാപിച്ച എ.പി.സി കോട്ടറി മെഷിന്റെ സഹായത്താലാണ് ഈ പോളിപ്പ് ശസ്ത്രക്രിയ കൂടാതെ മുഴുവനായും നീക്കം ചെയ്യുവാന്‍ സാധിച്ചത്. 

ശരീരത്തിലെ രക്തം അകാരണമായി കുറയുന്നതുമായി ബന്ധപ്പെട്ട് പരിശോധനക്ക് എത്തിയ 65 വയസ്സുള്ള തിരൂര്‍ സ്വദേശിക്ക് നടത്തിയ പരിശോധനയിലാണ് 4 സെ.മീ വലിപ്പമുള്ള വലിയ പോളിപ്പാണ് ഇതിന് കാരണമെന്ന് കണ്ടത്തിയത്.

vachakam
vachakam
vachakam

പോളിപ്പ് (കോശങ്ങളുടെ അസാധാരണ വളര്‍ച്ച) ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നതിനാണ് പോളിപെക്ടമി എന്ന് പറയുന്നത്. ഇത്തരത്തില്‍ തുറന്ന വയറിലെ ശസ്ത്രക്രിയയിലൂടെ കോളന്‍ പോളിപ്‌സ് നീക്കം ചെയ്യാന്‍ കഴിയുമെന്നാണ് ഇതിന്റെ പ്രത്യേകത. എന്നാല്‍, സാധാരണയായി ഇത് കൊളോനോസ്‌കോപ്പി സമയത്താണ് നടത്തുന്നത്.

നീക്കം ചെയ്യാന്‍ വൈകുന്നതുമൂലം രോഗിക്ക് വന്നേക്കാവുന്ന വന്‍കുടലിലെ അര്‍ബുദം തടയാന്‍ ചികിത്സയിലൂടെ സാധിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ ഇത്തരം സേവനങ്ങള്‍ രോഗികള്‍ക്ക്‌ ലഭ്യമാവുന്നത് കേരളം ആരോഗ്യ രംഗത്ത് നടത്തിയ വലിയ മുന്നേറ്റത്തിന്റെ ഭാഗമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. അലിഗര്‍ ബാബു പറഞ്ഞു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam