വാഷിംഗ്ടൺ: യുഎസ് പാസ്‌പോർട്ടിലെ ലിംഗ സൂചകം 'പുരുഷൻ' അല്ലെങ്കിൽ 'സ്ത്രീ' എന്ന് മാത്രമായി പരിമിതപ്പെടുത്താൻ ഭരണകൂടത്തിന് യുഎസ് സുപ്രീം കോടതിയുടെ അനുമതി.
ഇതനുസരിച്ച് രാജ്യത്തെ ട്രാൻസ്‌ജെൻഡർമാർക്ക് അവരുടെ ലിംഗഭേദം പാസ്‌പോർട്ടിൽ രേഖപ്പെടുത്താൻ കഴിയില്ല. ഈ വിധി യുഎസിൽ ട്രാൻസ്‌ജെൻഡർ അവകാശങ്ങളെയും സുരക്ഷയെയും കുറിച്ചുള്ള പുതിയ ചർച്ചകൾക്ക് തുടക്കമിട്ടു.
ലിംഗസ്വത്വത്തിനനുസരിച്ച് പുരുഷനെന്നോ സ്ത്രീയെന്നോ 'X' എന്നോ തിരഞ്ഞെടുക്കാന്‍ അപേക്ഷകരെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ കീഴ്‌ക്കോടതി രംഗത്തെത്തിയിരുന്നു. ഈ ഉത്തരവാണ് സുപ്രീംകോടതി തള്ളിക്കളഞ്ഞത്.
പുരുഷന്‍ അല്ലെങ്കില്‍ സ്ത്രീ എന്നിങ്ങനെ രണ്ട് ലിംഗഭേദങ്ങളെ മാത്രമേ അംഗീകരിക്കൂ എന്ന് കഴിഞ്ഞ ജനുവരിയില്‍ ട്രംപ് ഭരണകൂടം ഒരു എക്‌സിക്യുട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
