ചെന്നൈ ∙ തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ കാമുകൻ നിർബന്ധിച്ചതിനെ തുടർന്ന് വനിതാ ഹോസ്റ്റലിലെ ശുചിമുറിയിൽ ഒളിക്യാമറ വച്ച യുവതി അറസ്റ്റിൽ.
ഒഡീഷ സ്വദേശിയായ യുവതിയുടെ കാമുകനും അറസ്റ്റിലായി. ടാറ്റാ ഇലക്ട്രോണിക്സിന്‍റെ വനിതാ ഹോസ്റ്റലിലാണ് സംഭവം. സംഭവത്തിനു പിന്നാലെ ഹോസ്റ്റലിലെ എല്ലാ മുറികളിലും പൊലീസ് പരിശോധന നടത്തി.
11 ബ്ലോക്കുകളുള്ള ഹോസ്റ്റലിലെ ഒരു മുറിയിൽ താമസിക്കുന്നത് 4 പേരാണ്. ഞായറാഴ്ച ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തിയ മഹാരാഷ്ട്ര സ്വദേശിനി നൽകിയ പരാതിയിലെ അന്വേഷണം എത്തിയത് ഒപ്പം താമസിക്കുന്ന ഇരുപത്തിരണ്ടുകാരിയിൽ ആയിരുന്നു.
ഒഡീഷ സ്വദേശിയായ നീലുകുമാരി ഗുപ്തയ്ക്ക് ഒളിക്യാമറ നൽകിയത് കാമുകനും ഇരുപത്തിയഞ്ചുകാരനുമായ സന്തോഷാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
തന്റെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന കാമുകന്റെ ഭീഷണിയെ തുടർന്നാണ് ഒളിക്യാമറ വച്ചതെന്നാണ് യുവതിയുടെ മൊഴി. പകർത്തിയ ദൃശ്യങ്ങൾ കാമുകനു കൈമാറിയിട്ടില്ലെന്നും യുവതി പറയുന്നു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
