തൃശൂർ: തമിഴ്നാട് പൊലീസിൻ്റെ കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
ഇതിനിടെ തമിഴ്നാട് ക്യൂ ബ്രാഞ്ച് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനിടെ നിർണായക ദൃശ്യങ്ങൾ ഡിലീറ്റായി.
ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ക്യൂ ബ്രാഞ്ച് ശ്രമം തുടങ്ങി. പാടുകാട് ഒരു വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനിടയിൽ മുഴുവൻ ദൃശ്യങ്ങളും ഡിലീറ്റാവുകയായിരുന്നു.
ബാലമുരുകൻ ബൈക്ക് മോഷ്ടിച്ച് കടന്നു കളയുന്ന സമയത്തെ ദൃശ്യങ്ങളാണ് ഡിലീറ്റ് ആയത്. തമിഴ്നാട് ക്യൂ ബ്രാഞ്ച് സംഘം തൃശൂരിൽ എത്തിയിട്ടുണ്ട്.
കോടതിയിൽ ഹാജരാക്കി തിരികെ കൊണ്ടുവരുന്നതിനിടെ പൊലീസിനെ വെട്ടിച്ചാണ് ബാലമുരുകൻ കടന്നുകളഞ്ഞത്. സംഭവത്തിനുശേഷം ബാലമുരുകൻ ആലത്തൂരിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
