മയ്യഴി: പ്രമുഖ ചെറുകഥാകൃത്തും നോവലിസ്റ്റും നാടകകൃത്തുമായ എം രാഘവൻ അന്തരിച്ചു. 95 വയസായിരുന്നു. 1930-ലാണ് മയ്യഴിയിലെ മണിയമ്പത്ത് കുടുംബാംഗമായ രാഘവൻ ജനിച്ചത്. ഫ്രഞ്ച് അധീന മയ്യഴിയിൽ ഹോട്ടൽ ഉടമയായിരുന്നു. എഴുത്തുകാരൻ എം മുകുന്ദന്റെ ജ്യേഷ്ഠനാണ്.
എക്കോൽ സെംത്രാൽ എ കൂർ കോംപ്ലമാംതേറിൽ നിന്ന് മികച്ച രീതിയിൽ ബ്രവേ പരീക്ഷ പാസായ ശേഷം സർക്കാർ ജോലിയിൽ പ്രവേശിച്ചു.
മുംബൈയിലെ ഫ്രഞ്ച് കോൺസുലേറ്റിന്റെ സാംസ്‌കാരിക വിഭാഗത്തിലും ഡൽഹിയിലെ എംബസിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1983-ൽ എംബസിയുടെ സാംസ്‌കാരികവിഭാഗം സെക്രട്ടറിയായി ജോലിയിൽ നിന്ന് വിരമിച്ചു. സംസ്കാരം വൈകിട്ട് മൂന്ന് മണിക്ക് മാഹി പൊതു ശ്മശാനത്തിൽ നടക്കും.
പ്രധാന കൃതികൾ
ചെറുകഥാസമാഹാരങ്ങൾ: നനവ്, വധു, സപ്തംബർ അകലെയല്ല, ഇനിയുമെത്ര കാതം.
നോവലുകൾ: നങ്കീസ്, അവൻ, യാത്ര പറയാതെ, ചിതറിയ ചിത്രങ്ങൾ
നാടകങ്ങൾ: കർക്കിടകം, ചതുരംഗം, ഹെലൻ സിക്ൾസ്യൂവിന്റെ ഫ്രഞ്ച് നാടകത്തിന്റെ വിവർത്തനമായ 'ദോറയുടെ കഥ'
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
