ആലപ്പുഴ: മാന്നാറിൽ രണ്ട് പെൺകുട്ടികൾക്ക് വിഷം നൽകിയ ശേഷം അച്ഛൻ സ്വയം വിഷം കഴിച്ച് ജീവനൊടുക്കി. മാന്നാർ ശിവശൈലം വെള്ളിക്കിഴക്കേതിൽ മനോജ് (45) ആണ് മരിച്ചത്. വിഷം ഉള്ളിൽ ചെന്ന പെൺകുട്ടികളായ ശിവഗംഗ, ശിവ കീർത്തന എന്നിവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
സ്കൂളിൽ നിന്ന് വിളിച്ചുകൊണ്ടു വരുന്ന വഴി ജ്യൂസിൽ വിഷം കലക്കി നൽകിയതായാണ് പുറത്തുവരുന്ന വിവരം.വിഷമാണെന്ന് അറിയാതെയാണ് മക്കൾ ജ്യൂസ് കുടിച്ചത്.
അതേസമയം, കാറിൽ അബോധാവസ്ഥയിൽ പാലത്തിനരികിൽ കിടന്നത് കണ്ട് നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.സാമ്പത്തിക ബാധ്യതയാണ് സംഭവത്തിന് കാരണമെന്നാണ് സംശയം.സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
