ആലപ്പുഴ: അരൂരിനും തുറവൂരിനും ഇടയിലുള്ള റെയില്‍വേ ട്രാക്കില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ഒളവണ്ണ പുല്‍പ്പറമ്പ് സ്വദേശി കൃഷ്ണന്റെ മകള്‍ നേഹ കൃഷ്ണന്‍ (25) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയോടെയാണ് എഴുപുന്ന ശ്രീനാരായണപുരം ലെവല്‍ ക്രോസിന് തെക്കുഭാഗത്തുള്ള ചെറിയ വളവിനോട് ചേര്‍ന്ന് മൃതദേഹം കണ്ടെത്തിയത്.
ഓടുന്ന ട്രെയിനില്‍ നിന്ന് അബദ്ധത്തില്‍ താഴേക്ക് വീണതാകാം അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ അരൂര്‍ പൊലീസ് കേസെടുത്ത് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം തുടര്‍നടപടികള്‍ക്കും പോസ്റ്റ്മോര്‍ട്ടത്തിനുമായി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
