ഹോർട്ടി വൈൻ വിവാദം: അബ്കാരി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അനിൽ കുമാറിനെ മാറ്റി 

OCTOBER 18, 2026, 8:29 AM

തിരുവനന്തപുരം: ബേക്കറി വഴി 15 ശതമാനം വീര്യമുള്ള ഹോർട്ടിവൈൻ വിൽപ്പനക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ   ഹോർട്ടി വൈൻ വിൽപ്പന അനുമതി ആവശ്യപ്പെട്ട് എക്സൈസ് കമ്മീഷണറെ സമീപിച്ച അബ്കാരി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി കെ അനിൽ കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റി ഉത്തരവിറക്കി.

വി സുഭാഷിനെ പകരം നിയമിച്ചു. വൻവിവാദത്തെ തുടർന്ന് ബേക്കറി വഴി ഹോർട്ടിവൈൻ വിൽപ്പനക്ക് അനുമതി നൽകിയ തീരുമാനം സർക്കാർ റദ്ദാക്കിയിട്ടുണ്ട്.  ബേക്കറി വഴി വൈൻ കൊടുക്കുന്നത് സമൂഹത്തെ ദോഷകരമായി ബാധിക്കും. സർക്കാരിന്റെ മദ്യനയ ചർച്ച നടന്നു വരികയാണ്.

നിലവിലെ ചട്ടഭേഗതി മാറ്റണമോ എന്ന് മദ്യനയത്തിൽ തീരുമാനിക്കും. സർക്കാരിന്റെ മദ്യനയത്തിൽ ബേക്കറി വഴിയുള്ള വൈൻ വിൽപന ഉണ്ടാകാൻ സാധ്യതയില്ല. അങ്ങനെ മദ്യം കൊടുക്കുന്നതല്ല യുഡിഎഫിന്റെ പൊതുനിലപാടെന്നും മന്ത്രി പറഞ്ഞിരുന്നു.

vachakam
vachakam
vachakam

എൽഡിഎഫ് സർക്കാർ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയത് പ്രകാരമാണ് ഉദ്യോഗസ്ഥർ തീരുമാനമെടുത്തത്. യുഡിഎഫ് സർക്കാർ നയം തീരുമാനിച്ചിട്ടില്ല. കഴിഞ്ഞ സർക്കാർ നയമല്ല ഉദ്യോഗസ്ഥർ നടപ്പാക്കേണ്ടത്. വകുപ്പുമന്ത്രിയെ അറിയിച്ച് തീരുമാനം എടുക്കണമായിരുന്നുവെന്നും എം ലിജു വ്യക്തമാക്കിയിരുന്നു. അതേസമയം അനിൽ കുമാറിന് പുതിയ നിയമനം നൽകിയിട്ടില്ല. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam