ഡാളസ്: ഡാളസ് സിറ്റിവൈഡ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ പാസ്റ്റേഴ്സിനും യൂത്ത് പാസ്റ്റേഴ്സിനും സഭാ നേതാക്കൾക്കും അവരുടെ കുടുംബങ്ങൾക്കുമായി പ്രത്യേക സെമിനാർ സംഘടിപ്പിക്കുന്നു. 2026 നവംബർ 14 ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12:30 വരെ റിച്ചാർഡ്സണിലുള്ള ഗ്രേസ് ക്രിസ്ത്യൻ അസംബ്ലിയിൽ വെച്ചാണ് സെമിനാർ നടക്കുന്നത്.
'നേതൃത്വത്തെ ശക്തീകരിക്കുക' (Strenthening the Leadership) എന്നതാണ് സെമിനാറിന്റെ മുഖ്യവിഷയം. ആത്മീയ അഭിഷേകമുള്ള പ്രഭാഷകരും അനുഭവസമ്പന്നരായ പാനലിസ്റ്റുകളും വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. ഡോ ലെസ്ലി വർഗ്ഗീസ്, പാസ്റ്റർ സതീഷ് കുമാർ എന്നിവർ മുഖ്യ സന്ദേശം നൽകുന്നതാണ്.
പ്രാദേശിക സഭകളിൽ ശുശ്രൂഷ ചെയ്യുന്ന പാസ്റ്റേഴ്സിനും യൂത്ത് പാസ്റ്റേഴ്സിനും സഭാ നേതാക്കൾക്കും അവരുടെ കുടുംബങ്ങൾക്കും പങ്കെടുക്കാവുന്ന രീതിയിലാണ് സെമിനാർ ക്രമീകരിച്ചിരിക്കുന്നത്. നേതൃത്വപരമായ കഴിവുകൾ വളർത്തുന്നതിനും ആത്മീയ ശുശ്രൂഷ കൂടുതൽ ഫലപ്രദമാക്കുന്നതിനും കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഈ സംഗമം സഹായകരമാകുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.
സെമിനാറിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
Location : Grace Christian Assembly
575 W Arapaho Road, Richardson, TX 75080
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: പാസ്റ്റർ തോമസ് മുല്ലയ്ക്കൽ (ചെയർമാൻ) 214-223-1194, എസ്.പി. ജെയിംസ് (സെക്രട്ടറി) 214-334-6962, തോമസ് ചെല്ലേത്ത് (ട്രഷറർ) 469-363-5109
വെബ്സൈറ്റ്: DallasCtiywide.org
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
