എറണാകുളത്തെ സിനഗോഗിന് മുമ്പിലെ തീവെയ്പ്പ്: പ്രതി എബിൻ പോളുമായുള്ള തെളിവെടുപ്പ് പൂർത്തിയായി

OCTOBER 18, 2026, 8:20 AM

കൊച്ചി: എറണാകുളം കടവുംഭാഗം സിനഗോഗിന് മുമ്പിൽ തീവച്ച പ്രതി എബിൻ പോളുമായുള്ള തെളിവെടുപ്പ് പൂർത്തിയായി. ഗുരുതര സ്വഭാവമുള്ള തീവെപ്പ് കേസിൽ അഞ്ചു ദിവസത്തേക്ക് ആണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.

കഴിഞ്ഞ പന്ത്രണ്ടാം തീയതി പുലർച്ചയായിരുന്നു എറണാകുളം മാർക്കറ്റിൽ ഉള്ള കടവുംഭാഗം സിനഗോഗിന് മുൻപിൽ തീയിട്ടത്. പിടിയിലായ പുത്തൻകുരിശ് സ്വദേശി എബിൻ പോളിന്റെ ഫോണിലെ വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് തീവ്രവാദ ബന്ധം ഉൾപ്പെടെ സംശയം ഉയർന്നത്. ബോസ് എന്ന അജ്ഞാത ചാറ്റിന്റെ നിർദ്ദേശ പ്രകാരമാണ് ഇയാൾ ആക്രമണം നടത്തിയതെന്നും ആക്രമണം ദൃശ്യങ്ങൾ അയച്ചു കൊടുത്ത ശേഷം പണം ലഭിച്ചെന്നും കണ്ടെത്തി. പിന്നാലെ ദേശീയ അന്വേഷണ ഏജൻസിയും ഐബിയും വിവരങ്ങൾ ശേഖരിച്ചു.

സിനഗോഗിന് പുറമെ ഇയാൾ മുമ്പ് തീവെച്ച മൂവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂമിലും എത്തിച്ച് തെളിവെടുത്തു. നാളെയാണ് പ്രതിയുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നത്.

vachakam
vachakam
vachakam

 ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 105 ഗ്രാം രാസലഹരിയും കണ്ടെത്തിയിരുന്നു. 

 ബോസ് ആരാണെന്ന് കണ്ടെത്താനായുള്ള തീവ്രശ്രമത്തിലാണ് പൊലീസ്. അതിനിടയാണ് ഇന്ന് വൈകിട്ട് സിനഗോഗിന് മുമ്പിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. തുടർന്ന് തൃപ്പൂണിത്തുറയിലും ഇയാൾ മുമ്പ് തീവച്ച മൂവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂമിലും തെളിവെടുപ്പ് നടന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam