കൊച്ചി: നെടുമ്പാശ്ശേരി മിനികൂപ്പര് അപകടത്തിന് ശേഷം ആദ്യമായി പ്രതികരിച്ച് പ്രതിയായ സുഹൈലിന്റെ അമ്മ നൂഹ സജീവ്.
സംഭവത്തില് നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്ന് തന്നെയാണ് ആഗ്രഹിക്കുന്നത്. സത്യമായ കാര്യങ്ങള് മാത്രം പുറത്ത് വരണം. എന്നാല് ഇത്രയും പ്രയാസം അനുഭവിക്കുന്ന ഘട്ടത്തില് തന്റെ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യര്ത്ഥിക്കുകയാണെന്ന് സുഹൈലിന്റെ മാതാവ് പറഞ്ഞു. മൂന്ന് കുഞ്ഞുങ്ങളുടെ വിലപ്പെട്ട ജീവനാണ് നഷ്ടപ്പെട്ടത്. അത് ആ കുടുംബങ്ങള്ക്ക് തീരാ ദുഃഖമാണെന്നും നൂഹ കൂട്ടിച്ചേർത്തു.
അടിസ്ഥാനരഹിതമായ ചില വാര്ത്തകള് പ്രചരിപ്പിക്കപ്പെടുന്നുണ്ട്. തന്റെ മകന്റെ ഭാവി ജീവിതം ഓര്ത്തുള്ള ദുഖഃത്തോടൊപ്പം അതുപോലെ തന്നെയുള്ള മൂന്ന് കുഞ്ഞുങ്ങളുടെ ജീവനെ ഓര്ത്തുള്ള വിഷമവും തനിക്ക് ഉണ്ടെന്നും അവര് പറഞ്ഞു. തങ്ങള് ഉള്ളിടത്തോളം കാലം ആ കുടുംബങ്ങളോടൊപ്പം ഉണ്ടാകും.
ആരുടേയും വേദന കുറച്ചു കാണിക്കാനോ കൂട്ടിക്കാണിക്കാനോ അല്ല ശ്രമിക്കുന്നത്. തന്റെ കുടുംബത്തിലെ നാല് പേര്ക്കും ഇനിയും ഒരു ജീവിതമുണ്ട്. കുടുംബത്തെ കുറിച്ചുള്ള പ്രചാരണങ്ങളില് നിന്ന് ദയവായി പിന്മാറണമെന്നും നൂഹ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
