കോഴിക്കോട്: ഹേമചന്ദ്രൻ കൊലക്കേസിൽ പ്രധാന പ്രതിയായ യുവതി പിടിയിൽ. കോഴിക്കോട് വിമാനത്താവളത്തിൽ വെച്ചാണ് യുവതി പിടിയിലായത്.
കണ്ണൂർ സ്വദേശിനിയായ ലീബയാണ് പിടിയിലായത്. കേസിലെ ആറാം പ്രതിയാണ് ഇവർ. ഇവർക്കെതിരെ നേരത്തെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.
കേസിൽ മറ്റ് പ്രതികൾ അറസ്റ്റിലായ സമയത്ത് ആറാം പ്രതിയായ ലീബ വിദേശത്തായിരുന്നു. കേസിന്റെ ഭാഗമായി നാട്ടിലെത്താൻ പൊലീസ് ഇവരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അന്വേഷണ സംഘത്തോട് പ്രതി സഹകരിച്ചിരുന്നില്ല.
2024 ഏപ്രിൽ ഒന്നിനാണ് ഹേമചന്ദ്രനെ കാണതായെന്ന പരാതി ലഭിക്കുന്നത്. ഹണിട്രാപ്പിലൂടെ പണം കൈക്കലാക്കി മുഖ്യ പ്രതിയിലേക്ക് ഹേമചന്ദ്രനെ എത്തിച്ചത് ആറാം പ്രതിയായ ലീബയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ലീബയും ഹേമചന്ദ്രനുമായുള്ള ഫോൺ സംഭാഷണങ്ങളും പൊലീസിന് ലഭിച്ചിരുന്നു.
2024 മാർച്ചിലാണ് സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ജൂൺ 28നാണ് ഹേമചന്ദ്രന്റെ മൃതദേഹം കണ്ടെത്തിയത്.
വയനാട് ചേരമ്പാടിയിലെ വനത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കള്ളപ്പണ ഇടപാടുകളും വാഹന മോഷണവും അടക്കമുള്ള വലിയ ഇടപാടുകൾ കൊലപാതകത്തിന് പിന്നിലുണ്ടെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
