താൻ നൽകിയ ആ പേപ്പർ എന്തുകൊണ്ട് വി ഡി സതീശൻ  വേദിയിൽ വച്ച് കീറിക്കളഞ്ഞു? വിശദീകരണവുമായി റംലത്ത്

FEBRUARY 22, 2026, 7:53 PM

തിരുവനന്തപുരം:  വി ഡി സതീശന് ലഭിച്ച നിവേദനം വേദിയിൽ വെച്ചുതന്നെ കീറിക്കളഞ്ഞെന്ന പ്രചാരണത്തിനെതിരെ, കുറിപ്പ് നൽകിയ മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി റംലത്ത് രംഗത്ത്. 

തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് റംലത്ത് പറയുന്ന വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്.-

വീഡിയോയിൽ പറയുന്നത് ഇങ്ങനെ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ പ്രതിപക്ഷ നേതാവിൻറെ വിഡിയോ പ്രചരിക്കുകയാണ്.

vachakam
vachakam
vachakam

സ്ഥാനാർഥി സംഗമം എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് വി ഡി സതീശനെ ഞാൻ കണ്ടത്. എൻറെ സ്ഥലത്ത് നടക്കുന്ന ഒരു പ്രശ്നത്തെപ്പറ്റി ചെറിയൊരു നിർദേശം എനിക്ക് അദ്ദേഹത്തെ അറിയിക്കേണ്ടതുണ്ടായിരുന്നു. ഒരു ചെറിയ തുണ്ട് പേപ്പറിലെഴുതിയാണ് അത് ഞാൻ സാറിന് കൊടുത്തത്. ഞാൻ ഹാരാർപ്പണം നടത്തി പോകവേയാണ് പേപ്പർ കൈമാറിയത്. സാറത് വായിക്കുന്നത് കണ്ടു.

വായിച്ച ശേഷം അത് വെച്ചേക്കണ്ടല്ലോ എന്നോർത്ത് അത് കീറി നശിപ്പിച്ചു കളഞ്ഞതാണ്. എനിക്കും സാറിനും ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രചാരണം എതിർ കക്ഷികൾ നടത്തരുത്. സാറിൻറെ പരിപാടിയിലെ ജനപങ്കാളിത്തം കണ്ടാണ് എതിർ കക്ഷികൾ ഇത്തരത്തിൽ പ്രചാരണം നടത്തുന്നത്. എനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന യാതൊരു കാര്യവും സാറിൻറെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല"- എന്നാണ് റംലത്ത് വീഡിയോയിൽ പറയുന്നത്.

vachakam
vachakam
vachakam

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam