വിഴിഞ്ഞത്ത് നിന്നും മീന്‍മുട്ട കഴിച്ച ജയിൽ ഉദ്യോഗസ്ഥന്റെ നില ഗുരുതരം

FEBRUARY 22, 2026, 10:00 PM

വിഴിഞ്ഞം: തിരുവനന്തപുരം വിഴിഞ്ഞത്തെ അസ്മാക് റസ്റ്ററന്റിൽ നിന്ന് മീൻമുട്ട കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട തൃക്കാക്കര ജയിലിലെ വീവിങ് ഇൻസ്‌പെക്ടർ എസ്. അരുണ്‍ രാജ് (39) ഗുരുതരാവസ്ഥയിൽ തുടരുന്നതായി റിപ്പോർട്ട്. ഒരേ റസ്റ്ററന്റിൽ നിന്ന് ഭക്ഷണം കഴിച്ചവരിൽ സമാന ലക്ഷണങ്ങളാണ് പ്രകടമായതെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

നിലവിൽ അരുണ്‍ രാജ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വെന്റിലേറ്ററിൽ കഴിയുന്ന അദ്ദേഹത്തെ അക്യൂട്ട് ഐസിയുവിലേക്ക് മാറ്റാൻ ഡോക്ടർമാർ തീരുമാനിച്ചതായി ആണ് ലഭിക്കുന്ന വിവരം. ഇതേ റസ്റ്ററന്റിൽ നിന്ന് ഭക്ഷണം കഴിച്ച മറ്റു രണ്ടുപേരും ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിമുതൽ പുലർച്ചെ രണ്ട് മണിവരെ റസ്റ്ററന്റിൽ ഭക്ഷണം കഴിച്ചവർക്കാണ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായത്. റിട്ടയർഡ് എസ്‌ഐ മധുസൂദനനും ഇതേ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ട്.

vachakam
vachakam
vachakam

നടക്കാൻ ബുദ്ധിമുട്ട്, ശ്വാസകോശ മസിലുകളുടെ ശക്തിക്ഷയം, ഇരട്ടക്കാഴ്ച എന്നിവയാണ് ബാധിതരിൽ പ്രധാനമായും കണ്ടുവരുന്ന ലക്ഷണങ്ങൾ. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ അടിയന്തര ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam