ഞങ്ങൾ ജയിച്ചുകൊണ്ടേയിരിക്കുന്നു"; എൽ മെഞ്ചോയുടെ മരണത്തിൽ ട്രംപിന്റെ പ്രതികരണം വിവാദത്തിൽ

FEBRUARY 22, 2026, 9:39 PM

വാഷിംഗ്ടൺ: ലോകത്തെ വിറപ്പിച്ച മെക്സിക്കൻ മയക്കുമരുന്ന് രാജാവ് എൽ മെഞ്ചോ കൊല്ലപ്പെട്ട സംഭവത്തിൽ  പ്രതികരിച്ച്  അമേരിക്കൻ പ്രസിഡന്റ്. "നമ്മൾ ഒരുപാട് വിജയിച്ചുകൊണ്ടിരിക്കുന്നു, ഇത് ഒട്ടും ശരിയല്ല!" എന്നാണ് ട്രംപിന്റെ പോസ്റ്റ്.  

മെക്സിക്കോയിലെ തപാൽപയിൽ നടന്ന പ്രത്യേക സൈനിക നീക്കത്തിനിടെയാണ് എൽ മെഞ്ചോ കൊല്ലപ്പെട്ടത്. മെക്സിക്കൻ പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം, ഏറ്റുമുട്ടലിൽ പരിക്കേറ്റ ഇയാൾ കസ്റ്റഡിയിലിരിക്കെയാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ ഇയാളുടെ മൃതദേഹം കനത്ത സുരക്ഷാ അകമ്പടിയോടെ മെക്സിക്കോ സിറ്റിയിലേക്ക് മാറ്റി.

എന്നാൽ, ഈ ഓപ്പറേഷനിലെ അമേരിക്കയുടെ പങ്കിനെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിൽ ഭിന്നത രൂക്ഷമാണ്. ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് വാഷിംഗ്ടണിലെ മെക്സിക്കൻ എംബസി രംഗത്തെത്തി. തപാൽപയിലെ റെയ്ഡ് പൂർണ്ണമായും മെക്സിക്കൻ സ്പെഷ്യൽ ഫോഴ്സ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്നും അമേരിക്ക വെറും ഇന്റലിജൻസ് വിവരങ്ങൾ മാത്രമാണ് നൽകിയതെന്നും അവർ വ്യക്തമാക്കി.

vachakam
vachakam
vachakam

അതേസമയം, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ട്രംപിനെ പിന്തുണച്ച് രംഗത്തെത്തി. അമേരിക്കൻ ഇന്റലിജൻസ് ഈ ദൗത്യത്തിൽ വലിയ പങ്കുവഹിച്ചുവെന്ന് അവർ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. "നാർക്കോ തീവ്രവാദികൾ നീതിക്ക് മുന്നിൽ മറുപടി പറയേണ്ടി വരുമെന്ന് പ്രസിഡന്റ് ട്രംപ് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്," എന്ന് അവർ കൂട്ടിച്ചേർത്തു. മെക്സിക്കൻ സൈന്യത്തിന്റെ വിജയത്തെ അവർ അഭിനന്ദിക്കുകയും ചെയ്തു.

എൽ മെഞ്ചോയുടെ മരണത്തിന് പിന്നാലെ മെക്സിക്കോയിലെ വിവിധ സംസ്ഥാനങ്ങളിൽ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ മെക്സിക്കൻ നാഷണൽ ഗാർഡും സൈന്യവും തെരുവിലിറങ്ങിയിട്ടുണ്ട്. ട്രംപിന്റെ പ്രസ്താവന മെക്സിക്കോയിലെ ഭരണകൂടത്തെ പ്രതിരോധത്തിലാക്കിയതായാണ് അന്താരാഷ്ട്ര റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam