ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ഇലക്ഷൻ കമ്മീഷണർ ആയി ഫൊക്കാന മുൻ പ്രസിഡന്റും, സാംസ്‌കാരിക, മാധ്യമ പ്രവർത്തകനും കൂടിയായ ജോർജി വർഗ്ഗീസിനെ (ഫ്‌ളോറിഡ) തെരഞ്ഞെടുത്തു. കമ്മീഷൻ അംഗങ്ങൾ ആയി മുൻ ഫൊക്കാന പ്രസിഡന്റ് ജോൺ പി. ജോൺ (കാനഡ), ട്രൂസ്റ്റീ ബോർഡ് സെക്രട്ടറി ബിജു ജോൺ കൊട്ടാരക്കര (ന്യൂയോർക്ക്) എന്നിവരെയും തെരഞ്ഞെടുത്തതായി ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ജോജി തോമസ് അറിയിച്ചു.
ഓഗസ്റ്റ് 69 വരെ പെനിസിൽവേനിയയിലെ കലഹാരി റിസോർട്ടിൽ വച്ച് നടത്തപ്പെടുന്ന ഫൊക്കാനയുടെ അന്തർദേശീയ കൺവെൻഷനിൽ വച്ചാണ് 2026-28 വർഷത്തേക്കുള്ള ഇലക്ഷൻ. ഇലക്ഷൻ കമ്മീഷണർ ആയി തെരഞ്ഞെടുക്കപ്പെട്ട ജോർജി വർഗ്ഗീസ് ഫൊക്കാന പ്രസിഡന്റ്, ട്രസ്റ്റി ബോർഡ് ചെയർമാൻ, ഫൊക്കാന ടുഡേ ചീഫ് എഡിറ്റർ, ഇലക്ഷൻ കമ്മീഷണർ, കേരളാ കൺവെൻഷൻ ചെയർമാൻ എന്നീ നിലകളിലും ഫൊക്കാനയുടെ വിവിധ പദവികളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഫ്‌ളോറിഡയിലെ സാമൂഹ്യ സാംസ്‌കാരിക മാധ്യമ മേഖലയിൽ സജീവ സാന്നിദ്ധ്യമായ ജോർജി വർഗ്ഗീസ് ഫൊക്കാനയുടെ പൊതു സമ്മതനായ പ്രവർത്തകനായി എക്കാലവും അറിയപ്പെടുന്ന വ്യക്തിയാണ്. മൾട്ടി നാഷണൽ കമ്പനിയായ ഹാരിസൺ ആൻഡ് ക്രോസ്സ് ഫീൽഡിന്റെ ലേബർ വെൽഫയർ ഓഫീസർ ആയി ജോലി ചെയ്യുമ്പോളാണ് അമേരിക്കയിലേക്ക് വന്നത്.
ഒ.ഐ.സി.സി ഫ്‌ളോറിഡ ചാപ്റ്ററിന്റെ മുൻ പ്രസിഡന്റ്, ലോക കേരള സഭാംഗം, കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡാ പ്രസിഡന്റ്, സെക്രട്ടറി, അഡൈ്വസറി ബോർഡ് ചെയർമാൻ, മാർത്തോമ സഭ നോർത്ത് അമേരിക്കൻ ഭദ്രാസന മെമ്പർ, സൗത്ത് ഫ്‌ളോറിഡ ചർച്ച് വൈസ് പ്രെസിഡന്റ്, സെക്രട്ടറി തുടങ്ങി നിരവധി സ്ഥാനങ്ങളിൽ സ്തുദ്ധ്യാർഹമായി സേവനം ചെയ്തിട്ടുണ്ട്. ഫ്‌ളവേഴ്‌സ് ടിവി യൂസ്എ യുടെ സോഷ്യൽവിഷനറി അവാർഡു ജേതാവാണ്. ബ്രോവാർഡ് കൗണ്ടി ഹ്യൂമൻ സർവീസിൽ സീനിയർ മാനേജർ ആയി ജോലി ചെയ്യുന്നു. തിരുവല്ല കവിയൂർ സ്വദേശിയാണ് .
ഇലക്ഷൻ കമ്മീഷൻ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട ജോൺ പി ജോൺ ഫൊക്കാനയുടെ മുൻ പ്രസിഡന്റ് , മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.കാനഡയിൽ നടത്തിയ ഫൊക്കാന കൺവെൻഷൻ ചരിത്രം ആക്കി മാറ്റിയതിന്റെ വ്യക്തിത്വത്തിന്റെ ഉടമയാണ്. 1968 ൽ ഇരുപതു അഗംങ്ങളുമായി ആരംഭിച്ച ടോറന്റോ മലയാളി സമാജം, നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ സംഘടനകളിൽ ഒന്നായി മാറ്റിയതിൽ ജോൺ പി. ജോൺന്റെ സംഘടന പാടവത്തിനു തെളിവാണ്. പത്തു തവണ ടോരന്റ്രോ മലയാളീ സമാജത്തിന്റെ പ്രസിഡന്റ് ആയ അദ്ദേഹം കാനേഡിയൻ അമേരിക്കൻ മലയാളികൾക്ക് സർവ്വ സമ്മതനാണ്, ഫൊക്കാന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് ട്രസ്റ്റി ബോർഡ് മെംബർ, കമ്മിറ്റി മെംബെർ, ഇലക്ഷൻ കമ്മീഷണർ എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം പ്രവാസി ചാനൽ ആദ്യമായി ഏർപ്പെടുത്തിയ നാമി അവാർഡ് നേടിയ ആദ്യ വ്യക്തി കൂടിയാണ്. കോട്ടയം കളത്തിപ്പടി സ്വദേശിയായ ജോൺ കാനഡയിലെ അറിയപ്പെടുന്ന വ്യവസായിയാണ്.
ഇലക്ഷൻ കമ്മീഷൻ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ബിജു ജോൺ കൊട്ടാരക്കര ഫൊക്കാനയുടെ ഇപ്പോഴത്തെ ട്രസ്റ്റി ബോർഡ് സെക്രട്ടറിയും മുൻ ഫൊക്കാന എക്‌സിക്യൂട്ടീവ് കമ്മിറ്റീ ട്രെഷററും, അഡീഷണൽ അസോസിയേറ്റ് ട്രഷറർ, ഐ.പി.സി.എൻ.എ ന്യൂയോർക്ക് ചാപ്റ്റർ ജോ. ട്രഷറർ, ഫൊക്കാന ടുഡേ ചീഫ് എഡിറ്റർ ആയും പ്രവർത്തിച്ചിട്ടുണ്ട്.
മലയാളം ട്രൈബൂൺ ഓൺലൈൻ പത്രത്തിന്റെ ചീഫ് എഡിറ്റർ, മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ അറിയപ്പെടുന്ന വ്യക്തിത്വമാണ്. സാമൂഹ്യ സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് പുറമെ കേരളത്തിന്റെ വിവിധ മേഖലകളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അദ്ദേഹം കേരളാ എഞ്ചിനീയറിംഗ് ഗ്രാഡുവേറ്റ് അസ്സോസിയേഷൻ ഇൻ നോർത്ത് അമേരിക്കയുടെ സജീവ പ്രവർത്തകനും സംഘടനയുടെ നിരവധി പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്.
കീൻ ന്യൂസ് ലെറ്റർ ആൻഡ് പുബ്ലിക്കേഷൻസ് കോർഡിനേറ്റർ, കീൻ ലോങ്ങ് ഐലൻഡ് റീജിയണൽ വൈസ് പ്രസിഡന്റ്, പബ്ലിക് റിലേഷൻ കോർഡിനേറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി ) ചാപ്റ്ററിന്റെ ന്യൂ യോർക്ക് റീജിയൻ വൈസ് പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. ദുബായിൽ ദീർഘകാലം ജോലി ചെയ്തിട്ടുള്ളതും, നിലവിൽ ന്യൂ യോർക്ക് ട്രാൻസിറ്റ് അതോറിറ്റിയിലെ സൂപ്പർവൈസറും, റിയൽ എസ്റ്റേറ്റ് മേഖലയിലും പ്രവർത്തിക്കുന്ന ബിജു കൊട്ടാരക്കര സ്വദേശിയാണ്.
ശ്രീകുമാർ ഉണ്ണിത്താൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
