സ്കൂൾ ബസുകൾ  മനപ്പൂർവ്വം തീയിട്ടതെന്ന് സംശയം 

FEBRUARY 22, 2026, 8:02 PM

തിരുവനന്തപുരം: ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിലെ മൂന്നു ബസുകൾ കത്തി നശിച്ച സംഭവത്തിൽ ​ദുരൂഹത. സ്കൂൾ ഗ്രൗണ്ടിൽ പാർക്ക്‌ ചെയ്ത ബസുകളാണ് കത്തിയത്.

മൂന്നു ബസുകൾ പൂർണമായും ഒരു ബസ് ഭാഗികമായും കത്തിനശിച്ചു. പുലർച്ചെ തീ ആളിക്കത്തുന്നത് കണ്ട നാട്ടുകാരാണ് ഫയർഫോഴ്സിൽ വിവരമറിയിച്ചത്. പിന്നീട് ഫയർഫോഴ്സ് സംഘം എത്തിയാണ് തീയണച്ചത്. 

ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിൽ തീപിടിത്തം; 3 ബസുകൾ കത്തിനശിച്ചു

vachakam
vachakam
vachakam

ബസുകൾ മനപ്പൂർവ്വം ആരോ തീയിട്ടതാണെന്ന സംശയമാണ് ഉയരുന്നത്. ബസുകളിലേക്ക് ട്രാവലർ ഇടിച്ചു കയറ്റിയ നിലയിലായിരുന്നു.

ഈ ട്രാവലർ മറ്റൊരിടത്താണ് നിർത്തിയിട്ടിരുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് ബസുകൾ കത്തിനശിച്ചത്.

ഈ സമയത്ത് ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമേ സ്കൂളിൽ ഉണ്ടായിരുന്നുള്ളൂ.  സിസിടിവി ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam