കര്‍ണാടകയിലെ വോട്ടുചോരി: ബംഗാള്‍ സ്വദേശി ബാപി അദ്യയെ എസ്ഐടി അറസ്റ്റ് ചെയ്തു 

NOVEMBER 14, 2025, 7:56 PM

ദില്ലി:    കര്‍ണാടകയിലെ വോട്ടുചോരി വിഷയത്തില്‍ ബംഗാള്‍ സ്വദേശി ബാപി അദ്യയെ എസ്ഐടി അറസ്റ്റ് ചെയ്തു. 27 കാരനായ ബാപി അദ്യയെ അറസ്റ്റ് ചെയ്ത് ബെംഗളൂരുവിലേക്ക് കൊണ്ടുവന്നു.

 അലന്ദ് മണ്ഡലത്തിലെ വോട്ടുകള്‍ കൂട്ടത്തോടെ വെട്ടിമാറ്റിയ കേസിലാണ് അറസ്റ്റ്. ബിജെപി നേതാവ് സുഭാഷ് ഗുട്ടേദാറാണ് വോട്ടുവെട്ടലിന് കരാര്‍ നല്‍കിയത്.  

  ഒ.ടി.പി ബിജെപി നേതാവിന്റെ ഡേറ്റ സെന്ററിലെത്തിച്ചുനല്‍കിയെന്നും ഇതിനായി പ്രത്യേക വെബ്സൈറ്റ് ഉപയോഗിച്ചെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഡേറ്റാ സെന്ററും ഇയാളുമായി നടത്തിയ പണമിടപാടിന്റെ രേഖകളും കണ്ടെടുത്തു. 

vachakam
vachakam
vachakam

സെപ്റ്റംബർ 18 നാണ്   രാഹുൽ ഗാന്ധി 'വോട്ട് ചോരി' (വോട്ട് മോഷണം) ആരോപണം ഉയർത്തി  ഒരു പത്രസമ്മേളനം നടത്തിയിരുന്നു, ഈ വിഷയത്തിൽ അന്വേഷണം നടത്താതെ പ്രതികളെ സംരക്ഷിക്കുന്നെന്ന് അദ്ദേഹം വിമർശിക്കുകയും ചെയ്തിരുന്നു.   


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam