ദില്ലി: ചെങ്കോട്ട സ്ഫോടനക്കേസിൽ ഭീകരൻ ഡോ. ഉമർ നബിയും സംഘത്തിലെ മറ്റുള്ളവരും ആശയ വിനിമയം നടത്താൻ ഉപയോഗിച്ചത് രഹസ്യമാർഗങ്ങൾ
ഭീകരം സംഘം ഇ മെയിൻ ഡ്രാഫ്റ്റ് വഴിയും ആശയവിനിയമം നടത്തിയെന്ന് അന്വേഷണ സംഘം കണ്ടെത്തി. അതിനായി ഭീകരൻ ഉമറും സംഘവും ഉപയോഗിച്ചത് ഒരേ ഇ മെയിലാണ്. സന്ദേശങ്ങൾ അയയ്ക്കുന്നതിനു പകരം ടൈപ്പ് ചെയ്തു ഡ്രാഫ്റ്റിൽ സൂക്ഷിക്കുകയായിരുന്നു രീതി.
ഭീകര സംഘടന ജെയ്ഷെ മുഹമ്മദുമായി ബന്ധമുള്ള ഡോ. ഉമർ ഉൻ നബി, അറസ്റ്റിലായ ഡോ. മുസമിൽ, ഡോ. ഷഹീൻ തുടങ്ങിയവർ ഒരേ ഇ മെയിലാണ് ഉപയോഗിച്ചിരുന്നത്.
മറ്റുള്ളവർ ഇതേ ഇമെയിൽ അക്കൗണ്ടിൻറെ ഡ്രാഫ്റ്റിൽനിന്നു സന്ദേശം വായിക്കുന്ന രീതിയാണ് പിന്തുടർന്നത്. സംഘത്തിലെ എല്ലാവരും വായിച്ചയുടൻ സന്ദേശം ഡിലീറ്റ് ചെയ്യും.
ഡിജിറ്റൽ തെളിവുകൾ അവശേഷിക്കാതിരിക്കാനാണിത്. ‘ത്രീമ’ എന്ന സ്വിസ് ആപ്പും ഇവർ ആശയവിനിയമത്തിന് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
