ന്യൂഡൽഹി: ഡൽഹി സർവകലാശാല യൂണിയൻ തെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ഇന്ന് രാവിലെ 8 മണിയോടെയാണ് വോട്ടെണ്ണൽ നടപടികൾ ആരംഭിച്ചത്.
പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ നാല് പ്രധാന സെൻട്രൽ പാനൽ പോസ്റ്റുകളിലേക്കാണ് ശക്തമായ പോരാട്ടം നടക്കുന്നത്.
കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ എൻഎസ്യുഐയും ബിജെപി അനുഭാവ സംഘടനയായ എബിവിപിയും തമ്മിലാണ് പ്രധാന മത്സരം.കൂടാതെ എസ്എഫ്ഐ-എഐഎസ്എ സഖ്യവും ആം ആദ്മി പാര്‍ട്ടിയുടെ സിവൈഎസ്എസും സംയുക്തമായി മത്സരരംഗത്തുണ്ട്.
ക്യാമ്പസുകളിൽ കനത്ത സുരക്ഷയിലാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്. വൈകുന്നേരത്തോടെ കേന്ദ്ര പാനലുകളുടെ സമഗ്രമായ ഫലം പുറത്തുവരുമെന്നാണ് കരുതുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
