തിരുവനന്തപുരം: ആഴിമലക്കടലിനെ പശ്ചാത്തലമാക്കി പാറയിൽ നിന്ന് സെൽഫിയെടുക്കവെ പെട്ടെന്നുണ്ടായ തിരയടിച്ച് യുവാവിനെ കടലിൽ വീണു കാണാതായതായി സംശയം.
ആഴിമല ശിവക്ഷേത്രത്തിന് പുറകുവശത്തുളള പാറക്കെട്ടിൽ താഴെയുളള പാറയിൽനിന്ന് സെൽഫിയെടുക്കുമ്പോഴായിരുന്നു യുവാവ് തിരയിൽപ്പെട്ടത്.
വിഴിഞ്ഞത്ത് ഞായറാഴ്ച വൈകിട്ട് നാലോടെയാണ് അപകടമുണ്ടായതെന്നാണ് ലഭിച്ച വിവരം. സമീപത്തെ പാറക്കെട്ടിലിരുന്ന് ചൂണ്ടയിട്ട് മീൻപിടിത്തം നടത്തിക്കൊണ്ടിരുന്ന ഉച്ചക്കട സ്വദേശി അരുണാണ് സംഭവം കണ്ടതായി നാട്ടുകാരെ അറിയിച്ചത്.
കുറച്ചുനേരം പാറയിൽനിന്ന സെൽഫിയെടുക്കുന്നത് കണ്ടിരുന്നുവെന്നും പിന്നീട് കാണാതായെന്നുമാണ് അരുൺ പോലീസിന് നൽകിയ വിവരമെന്ന് കോസ്റ്റൽ എസ്.എച്ച്.ഒ. വി. എസ്.വിപിൻ പറഞ്ഞു. ആളെ തിരിച്ചറിയാനായിട്ടില്ലെന്ന് വിഴിഞ്ഞം കോസ്റ്റൽ പോലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
